പരാതികൾ അതതു ബാങ്കുകളിൽ നൽകണമെന്ന് സെൻട്രൽ ബാങ്ക്
Mail This Article
ദുബായ് ∙ ഇടപാടുകാർ അതത് ബാങ്കുകളിൽ തന്നെ പരാതി നൽകണമെന്ന് യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. 30 ദിവസം കാത്തിരുന്നിട്ടും പരിഹാരമോ തൃപ്തികരമായ മറുപടിയോ ഇല്ലെങ്കിൽ സെൻട്രൽ ബാങ്കിനെ സമീപിക്കാം. ഓൺലൈൻ സേവനത്തിന് സൈറ്റ്: http//crm.centralbank.ae. അബുദാബിയിലെ സെൻട്രൽ ബാങ്ക് ആസ്ഥാനത്തും പരാതി നൽകാനാകും.
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളി രാവിലെ 9 മുതൽ 11 വരെയും പരാതി സ്വീകരിക്കും. കോൾ സെന്ററിലേക്കും വിളിക്കാം. തുടക്കം മുതലുള്ള വിവരങ്ങൾ പരാതിക്കൊപ്പം സമർപ്പിക്കണം.
കോടതി മുമ്പാകെയുള്ള പരാതികൾ പരിഗണിക്കില്ല. പരാതി റജിസ്റ്റർ ചെയ്താൽ സെൻട്രൽ ബാങ്ക് ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് അവ്യക്തതയുണ്ടെങ്കിൽ അറിയിക്കുകയും 10 ദിവസത്തിനകം പരിഹരിക്കുകയും ചെയ്യുമെന്നു വ്യക്തമാക്കി.