മാസ്കും അകലവും വേണ്ട; അബുദാബി മോഡൽ സ്കൂൾ ബ്ലൂ സ്കൂൾ പദവിയിലേയ്ക്ക്
Mail This Article
അബുദാബി∙ ബ്ലൂ സ്കൂൾ പദവിയിലേയ്ക്ക് ഉയർന്ന് അബുദാബി മോഡൽ സ്കൂൾ. ഇവിടത്തെ 92% വിദ്യാർഥികളും വാക്സീൻ സ്വീകരിച്ചതായി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) പ്രഖ്യാപിച്ചു. 85% വിദ്യാർഥികൾ വാക്സീൻ എടുത്ത സ്കൂളുകളെയാണ് ബ്ലൂ സ്കൂൾ പട്ടികയിൽ ഉൾപ്പെടുത്തുക. ബ്ലൂ സ്കൂളിലെ വിദ്യാർഥികൾക്ക് മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണ്ട. കൂടാതെ കലാകായിക, വിനോദ പരിപാടികൾ നടത്താനും അനുമതിയുണ്ട്. വാക്സീൻ എടുത്ത വിദ്യാർഥികളുടെ തോതനുസരിച്ചാണ് അഡെക് സ്കൂളുകളെ കളർകോഡ് നൽകി വേർതിരിച്ച് കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് നൽകുന്നത്.
മോഡല്‍ സ്‌കൂളില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍ അഡെക് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ആന്‍ഡ് സ്റ്റുഡന്റ് അഫയേഴ്‌സ് ഡയറക്ടര്‍ സുലൈമാന്‍ അംറി മുഖ്യാതിഥിയായിരുന്നു. അഡെക് മീഡിയ പ്രതിനിധി ഒമര്‍ അല്‍ മഫലാഹി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി.വി. അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പല്‍ എ.എം. ഷരീഫ്, സ്റ്റുഡന്റ് അഫയേഴ്‌സ് മാനേജര്‍ നസാരി, സെക്ഷന്‍ ഹെഡ് അബ്ദുല്‍ റഷീദ്, ഹസീന ബീഗം, സ്മിത രാജേഷ്, വരലക്ഷ്മി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.