ADVERTISEMENT

റാസൽഖൈമ ∙ വഴിതെറ്റി മലയിൽ കുടുങ്ങിയ ഏഴു പേരെ ഹെലിക്കോപ്റ്റർ വഴി രക്ഷപ്പെടുത്തി റാസൽഖൈമ പൊലീസ്. മലകയറി സാഹസികത പ്രകടിപ്പിക്കാൻ ശ്രമിച്ച ഇവർ തിരിച്ചിറങ്ങാൻ കഴിയാതെ പ്രയാസപ്പെടുകയായിരുന്നു.

 

റാസൽഖൈമയിലെ വാദി ഖദാഅയിലെ മലയോര മേഖലയിലാണ് സഞ്ചാരികൾ ദിശയറിയാതെ വലഞ്ഞത്. സാധാരണ വാഹനങ്ങൾക്ക് എത്തിപ്പെടാൻ പറ്റാത്ത ദുർഘട മലയിടുക്കുകളിലാണ് ഏഷ്യൻ രാജ്യക്കാരായ സഞ്ചാരികൾ കുടുങ്ങിയതെന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പൊലീസ് എയർ വിങ് മേധാവിയും വൈമാനികനുമായ കേണൽ സഈദ് റാഷിദ് അൽ യമാഹി അറിയിച്ചു. 

 

കുട്ടികളടക്കമാണ് ഇവർ മലകയറ്റം നടത്തിയത്. രക്ഷാപ്രവർത്തകർ എത്തിയപ്പോൾ ഇവരിൽ പലരും അവശരായിരുന്നു. ആവശ്യമായ സഹായങ്ങൾ നൽകിയ ശേഷം അവരുടെ താൽപര്യ പ്രകാരം യാത്രാ വാഹനങ്ങൾക്ക് സമീപം എത്തിച്ചതായി അൽ യമാഹി വെളിപ്പെടുത്തി. ദുഷ്കരമായ മലയോര മേഖലകളിൽ ഉയർന്ന താപനിലയുള്ള സമയത്ത് സാഹസിക യാത്രയ്ക്ക് മുതിരരുതെന്ന് അദ്ദേഹം സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com