ADVERTISEMENT

അബുദാബി ∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചക്കയും ചക്ക വിഭവങ്ങളും കോര്‍ത്തിണക്കി യുഎഇയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ചക്ക മേളയ്ക്ക് തുടക്കമായി. അബുദാബി മദീനത്ത് സായിദ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ അബുദാബി മുൻസിപ്പാലിറ്റി ലാൻഡ് റജിസട്രേഷൻ വിഭാഗം ഉദ്യോഗസ്ഥൻ ഹംദാൻ അൽ മർബൂ, ചലച്ചിത്ര സംവിധായകൻ പ്രജേഷ് സെൻ എന്നിവർ ചേർന്നും ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിൽ ചലച്ചിത്ര നടൻ അർജുൻ അശോകനും സ്വദേശി വ്ലോഗർ യൂസഫ് അൽ കഅബിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.

 

ഇന്ത്യ, മലേഷ്യ, ഇന്തോനീഷ്യ, യുഎസ്എ, വിയറ്റ്‌നാം, ശ്രീലങ്ക, യുഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ഇനം ചക്കകളും അവ കൊണ്ടുള്ള വിഭവങ്ങളും മൂല്യ വര്‍ധിത ഉത്പന്നങ്ങളുമാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ ഒരുക്കിയിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള തേന്‍ വരിക്ക, താമരച്ചക്ക, അയനിച്ചക്ക എന്നിവയും മേളയിലുണ്ട്.

 

ചക്ക കൊണ്ടുള്ള ബിരിയാണി, കബാബ്, മസാല, അച്ചാര്‍, പായസം, ഹല്‍വ, ജാം, സ്‌ക്വാഷ്, വട്ടയപ്പം, ജ്യൂസുകള്‍ എന്നിവ പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും മികച്ച ചക്കയിനങ്ങളാണ് മേളയുടെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ എത്തിച്ചിരിക്കുന്നതെന്ന് ലുലു അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com