ഗ്രീക്ക് യോഗർട്ട് പാനീയവുമായി അൽ ഐൻ ഫാംസ്
Mail This Article
യുഎഇയിലെ പ്രമുഖ ഡയറി കമ്പനിയായ അൽ ഐൻ ഫാംസ് അവരുടെ പുതിയ ഉത്പ്പന്നമായ ഗ്രീക്ക് യോഗർട്ട് പാനീയം പുറത്തിറക്കി. നിങ്ങളുടെ ഒരു ദിവസത്തെ ഊർജസ്വലമായി നിലനിർത്താൻ ആവശ്യമായ എല്ലാ ഘടകങ്ങളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. പ്രോട്ടീൻ, പ്രോബയോടിക്സ്, പഴങ്ങൾ എന്നിവയാണ് ഈ യോഗർട്ട് പാനീയത്തിലുള്ളത്. പ്രോട്ടീന്റെ ഒരു കലവറതന്നെയാണ് ഈ പാനീയം. ഓരോ ബോട്ടിലിലും 15 ഗ്രാം പ്രോട്ടീനാണുള്ളത്. ഇത് നിങ്ങൾക്ക് കൂടുതൽ ഉന്മേഷവും ഉണർവും നൽകും.
ഇവകൂടാതെ, ഒരു വ്യക്തിയുടെ ശരീരത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങളും പുതിയ ഉത്പ്പന്നത്തിലുണ്ട്. നിങ്ങളുടെ ശരീരത്തിലെ മോശം ബാക്ടീരിയകൾ, ഉദരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയെ ഒഴിവാക്കുകയും രോഗപ്രതിരോധ ശക്തി ഉയർത്താനും ഗ്രീക്ക് യോഗർട്ട് പാനീയം സഹായിക്കും. ആരോഗ്യത്തിന് ഗുണകരമായ വിവിധ കാര്യങ്ങൾക്കൊപ്പം യഥാർഥ പഴങ്ങൾ ഉപയോഗിക്കുന്നതിലൂടെ മികച്ച രുചിയും ഉന്മേഷവും നൽകുകയും ചെയ്യുന്നു.
280 മില്ലി ലിറ്റർ ബോട്ടിലിൽ വരുന്ന പുതിയ ഗ്രീക്ക് യോഗർട്ട് വളരെ സ്മൂത്തും ക്രീമിയുമാണ്. രുചിയുടെ കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും മുന്നിൽ നിൽക്കുന്ന ഈ പാനീയം പ്രഭാത ഭക്ഷണത്തിനൊപ്പമോ ഉച്ചഭക്ഷണത്തിന് ഇടയ്ക്കുള്ള സമയത്തോ കഴിക്കാവുന്നതാണ്. കൊഴുപ്പിന്റെ അംശം കുറവുള്ള ഈ പാനീയം മൂന്ന് ഫ്ലേവറുകളിൽ ലഭ്യമാണ്. സ്ട്രോബറി, മിക്സഡ് ബറീസ്, മാമ്പഴം എന്നിങ്ങനെയാണ് മൂന്നു വ്യത്യസ്ത രുചികൾ. നിങ്ങളുടെ അടുത്തുള്ള സൂപ്പർമാർക്കറ്റുകളിലും യോഗർട്ട് ലഭിക്കുന്ന കടകളിലും പാനീയം ലഭിക്കും.