ADVERTISEMENT

ഷാർജ ∙ സ്വദേശി വനിതയെ ജയിലിൽനിന്ന് മോചിപ്പിക്കാൻ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി രണ്ടു ലക്ഷം ദിർഹം (40 ലക്ഷം രൂപ) ദയാധന (ബ്ലഡ് മണി) മായി നൽകുമെന്ന് റിപ്പോർട്ട്. ഷാര്‍ജ കൽബയിലായിരുന്നു സംഭവം. ഈ വനിത സ്പോൺസറായ ജീവനക്കാരൻ വൈദ്യുതാഘാതമേറ്റു മരിച്ചതിനെ തുടർന്നാണ് ഇവരെ ജയിലിൽ അടച്ചത്. കൽബ കോടതിയിൽ ഫയൽ ചെയ്ത ക്രിമിനൽ കേസിൽ, തൊഴിലാളിയുടെ കുടുംബത്തിന് ദയാധനം നൽകണമെന്ന് ഉത്തരവായിരുന്നു.

എന്നാൽ ജയിലിലുള്ള ഭാര്യയ്ക്കു വേണ്ടി ദയാധനം അടയ്ക്കാൻ തനിക്ക് കഴിവില്ലെന്ന് ഉമ്മുൽ ഖുവൈനിൽ താമസിക്കുന്ന ഭർത്താവ് അബു മുഹമ്മദ് പറഞ്ഞു. ഷാർജ സർക്കാരിന്റെ റേഡിയോയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയിലാണ്, പണം അടയ്ക്കാൻ തന്റെ വീട് വിൽക്കാൻ ആഗ്രഹിച്ചുവെന്നും പക്ഷേ അതിനുശേഷം എവിടെ താമസിക്കുമെന്ന ആശങ്കയുണ്ടായെന്നും അബു മുഹമ്മദ് പറഞ്ഞത്. ഇതു കേട്ട, റേഡിയോയുടെ സ്ഥിരം ശ്രോതാവായ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പണം നൽകാമെന്ന് അറിയിക്കുകയായിരുന്നു.

Sharjah-Ruler

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒട്ടേറെ പൗരന്മാർ അവരുടെ കഥ ഈ റേഡിയോ പരിപാടിയിൽ പങ്കവച്ചതിനെ തുടർന്ന് സഹായം ലഭിച്ചിട്ടുണ്ട്. 2020 ൽ ഈ പരിപാടിയിലൂടെ ഒരു എമിറാത്തി വനിത പരാതിപ്പെട്ടതിനെത്തുടർന്ന് ഷാർജയിലെ റസിഡൻഷ്യൽ കേന്ദ്രങ്ങളിൽനിന്ന് ബാച്‌ലേഴ്സിനെ ഒഴിവാക്കാൻ ഷെയ്ഖ് ഡോ. സുൽത്താൻ ഉത്തരവിട്ടിരുന്നു. അനധികൃത വാടകക്കാരായ 13,000 ത്തോളം ബാച്‌ലേഴ്സിനാണ് അന്ന് വീടൊഴിയേണ്ടി വന്നത്.

 

English Summary: woman unable to pay Dh200,000 blood money gets Sharjah Ruler’s help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com