കുവൈത്ത് വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ തീപിടിത്തം
Mail This Article
×
കുവൈത്ത് സിറ്റി∙ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ നിർമാണത്തിരിക്കുന്ന രണ്ടാം ടെർമിനലിൽ അഗ്നിബാധ. ഭൂഗർഭ നിലയിൽ ഉണ്ടായ തീപിടിത്തം ഒന്നാം നിലയിലേക്കു വരെ പടർന്നു. 6 അഗ്നിരക്ഷായൂണിറ്റിലെ 150 ഉദ്യോഗസ്ഥർ ചേർന്ന് തീയണച്ചു. ആളപായമില്ല. നാശനഷ്ടം കണക്കാക്കിവരുന്നു. ഇന്നലെ പുലർച്ചെ 5.30നായിരുന്നു സംഭവം. ചില വിമാനങ്ങൾ വൈകിയതൊഴിച്ചാൽ വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.