ADVERTISEMENT

ദോഹ∙ഫിഫയുടെ യുട്യൂബ് ചാനലിലൂടെ പ്രകാശിപ്പിച്ച ലോകകപ്പ് ഔദ്യോഗിക ഗാനം ഏറ്റെടുത്ത് ഫുട്ബോൾ ലോകം. ആഗോളതലത്തിൽ ഫുട്‌ബോളിനെയും സംഗീതത്തെയും സ്‌നേഹിക്കുന്ന എല്ലാവരെയും  ബന്ധിപ്പിക്കുന്നതാണു   'ഹയ ഹയ (ബെറ്റര്‍ ടുഗെതര്‍)' ഗാനം.

 

അമേരിക്കയുടെയും  ആഫ്രിക്കയുടെയും മധ്യപൂര്‍വ ദേശത്തിന്റെയും ഗായകരെ ഒരുമിച്ച് ചേര്‍ത്താണ് സംവിധാനം. ഫൈനല്‍ ഡ്രോയ്ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു റിലീസ്.

 

വിഖ്യാത യുഎസ് പോപ് ഗായകന്‍ ട്രിനിഡാഡ് കര്‍ഡോണ, ആഫ്രിക്കയുടെ അഫ്രോബീറ്റ് താരം ഡേവിഡോ, ഖത്തരി ഗായിക ഐഷ എന്നിവര്‍ ചേര്‍ന്നാണ് പാടിയത്. ഫിഫയുടെ സൗണ്ട്ട്രാക്ക് സിംഗിള്‍സില്‍ നിന്നുള്ള ആദ്യ ഗാനമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com