ADVERTISEMENT

മദീന ∙ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിച്ചു. പ്രവാചകന്റെ പള്ളിയുടെ അസിസ്റ്റന്റ് ജനറൽ പ്രസിഡന്റ് ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖുദൈരി, പ്രവാചകന്റെ പള്ളിയിലെ ഇമാമുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

mohammed-bin-salman-in-makkah-2

പള്ളിയിൽ എത്തിയ കിരീടാവകാശി പ്രവാചകൻ മുഹമ്മദ്‌ നബിയുടെയും അനുചരന്മാരുടെയും ഖബറിടങ്ങൾ സന്ദർശിക്കുകയും സലാം പറയുകയും റൗളാ ഷരീഫിൽ നമസ്ക്കരിക്കുകയും ചെയ്തു. കിരീടാവകാശി ഹറമിൽ പ്രാർഥന നടത്തി. പ്രിൻസ് ഫൈസൽ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, മദീന പ്രവിശ്യാ ഗവർണർ സൗദ് ബിൻ ഖാലിദ് അൽ ഫൈസൽ, അൽ മദീന പ്രവിശ്യയുടെ ഡപ്യൂട്ടി ഗവർണർ പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് എന്നിവരും ഉണ്ടായിരുന്നു. ബിൻ അബ്ദുൽ അസീസ്, മന്ത്രിമാരുടെ കൗൺസിൽ അംഗം പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ്, ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, നാഷനൽ ഗാർഡ് മന്ത്രി സൗദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ ഖസബി, ഹജ് ഉംറ മന്ത്രി ഡോ. തൗഫീഖ് ഫൗസാൻ അൽ റബിയ എന്നിവരും അനുഗമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com