ഒമാനില്‍ 13 പേര്‍ക്ക് കൂടി കോവിഡ്
Mail This Article
×
മസ്‌കത്ത് ∙ ഒമാനില്‍ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 28 പേര്‍ സുഖം പ്രാപിച്ചു. പുതിയ മരണങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ കോവിഡ് കേസുകള്‍ 389,126 ആയി ഉയര്‍ന്നു. 384,243 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 98.7 ശതമാനം ആണ് കോവിഡ് മുക്തി നിരക്ക്. 4,258 രോഗികള്‍ ഇതുവരെ മരിച്ചു. രണ്ടു രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ആശുപത്രികളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ 23 ആയി. ഇവരില്‍ നാലു പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.