സൗദി ഭരണാധികാരി സൽമാൻ രാജാവ് മക്കയിലെത്തി
Mail This Article
മക്ക∙ സൗദി ഭരണാധികാരി സൽമാൻ രാജാവ് മക്കയിലെത്തി.അൽ സഫ കൊട്ടാരത്തിൽ എത്തിയ അദ്ദേഹത്തെ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽ ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ സ്വീകരിച്ചു.റമസാനിലെ അവസാന ദിനങ്ങൾ ഉപയോഗപ്പെടുത്താനും പെരുന്നാൾ നമസ്ക്കാരത്തിൽ പങ്കുടുക്കാനുമാണു സൽമാൻ രാജാവ് ജിദ്ദയിൽ നിന്നു മക്കയിലെത്തിയത്.
ഖാലിദ് ബിൻ ഫഹദ് ബിൻ ഖാലിദ് രാജകുമാരൻ, മൻസൂർ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, ഖാലിദ് ബിൻ സാദ് ബിൻ ഫഹദ്, ഫഹദ് ബിൻ അബ്ദുല്ല ബിൻ മുസൈദ്, സത്താം ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, ഫൈസൽ രാജകുമാരൻ, സൗദ് ബിൻ മുഹമ്മദ്, അൽ ബഹ റീജിയൻ ഗവർണർ ഡോ. ഹൊസാം ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, കിഴക്കൻ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണർ അഹമ്മദ് ബിൻ ഫഹദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, ഫൈസൽ ബിൻ അഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.