ഹജ് ചെയ്യാനും വൊളന്റിയർ സേവനത്തിനും കോവിഡ് വാക്സീൻ നിർബന്ധം
Mail This Article
×
റിയാദ് ∙ കോവിഡ് പ്രതിരോധ വാക്സീൻ എടുത്തവർക്ക് മാത്രമേ ഇത്തവണ ഹജ് ചെയ്യാനും വൊളന്റിയർ സേവനത്തിനും അനുവാദമുള്ളൂവെന്ന് ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച പ്രതിരോധ കുത്തിവെയ്പ്പുകളും പ്രതിരോധ വാക്‌സീനേഷനും പൂർത്തീകരിച്ചിരിക്കണമെന്നാണ് വ്യക്തമാക്കുന്നത്.
ഹജ് തീർഥാടകർക്ക് വൊളന്റിയർ സേവനം ചെയ്യാൻ താൽപര്യപ്പെടുന്നവർക്ക് അപേക്ഷ നൽകാനുള്ള സംവിധാനം ഉടൻ നിലവിൽ വരും. മന്ത്രാലയത്തിന്റെ ലൈസൻസുള്ള സംഘടനകളുമായി സഹകരിച്ച് നാഷനൽ വൊളന്റിയർ പ്ലാറ്റ്‌ഫോം വഴിയാണ് വൊളന്റിയർമാരെ തെരഞ്ഞെടുക്കുന്നതും സേവനത്തിനായി നിയോഗിക്കുന്നതുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.