ADVERTISEMENT

ദുബായ്∙ ഉപഭോക്താക്കളുടെ സന്തോഷവും സമൂഹത്തിന്റെ ക്ഷേമവും ലക്ഷ്യമിട്ട്  ആകര്‍ഷകമായ ഡിസ്‍കൗണ്ടുമായി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ–ഓപറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ്. ഭക്ഷ്യ, ഭക്ഷ്യേതര വിഭാഗങ്ങളിലായി 5,000 ഉൽപന്നങ്ങൾ ഇൗ മാസം വിലക്കുറവിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രതിവാര, പ്രതിമാസ അടിസ്ഥാനത്തില്‍ ഓഫറുകള്‍ പ്രഖ്യാപിക്കുകയാണ് യൂണിയൻ കോപ് ചെയ്യുന്നതെന്ന് വിശദവിവരങ്ങള്‍ വെളിപ്പെടുത്തി യൂണിയൻ കോപ് ഹാപ്പിനെസ് ആൻഡ് മാര്‍ക്കറ്റിങ് ഡയറക്ടർ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വലിയ ഡിസ്‍കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള പ്രമോഷനുകള്‍ പ്രഖ്യാപിക്കാനുള്ള യൂണിയന്‍കോപിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണിത്. സമഗ്രവും വ്യത്യസ്‍തവുമായ വിവിധ ക്യാംപെയിനുകൾ യൂണിയന്‍കോപ് ഇൗ മാസം സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട നിത്യോപയോഗ സാധനങ്ങള്‍ക്കും ഭക്ഷ്യ ഉൽപന്നങ്ങള്‍ക്കും 65 % വരെ ഇതിന്റെ ഭാഗമായി വിലക്കുറവ് ലഭിക്കും. ദുബായുടെ വിവിധ ഭാഗങ്ങളിലായി പരന്നുകിടക്കുന്ന എല്ലാ യൂണിയന്‍കോപ് ശാഖകളിലൂടെയും കൊമേഴ്‍സ്യൽ സെന്ററുകളിലൂടെയും ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താം.

ഈ ഓഫറുകള്‍ ഇൗ മാസം ആദ്യം മുതല്‍ തന്നെ ലഭ്യമാകുന്നുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് യൂണിയന്‍കോപ് ശാഖകള്‍ നേരിട്ടു സന്ദര്‍ശിച്ചോ അല്ലെങ്കില്‍ സ്‍മാര്‍ട് ഓണ്‍ലൈന്‍ സ്റ്റോര്‍ (മൊബൈല്‍ ആപ്) വഴിയോ  പ്രയോജനപ്പെടുത്താം. ഓണ്‍ലൈന്‍ സ്റ്റോറിലും എല്ലാ പ്രമോഷണല്‍ ഓഫറുകളും ലഭിക്കും. തിരഞ്ഞെടുത്ത പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ജ്യൂസ്, വെള്ളം, പാല്‍ ഉൽപന്നങ്ങള്‍, മാംസം, മധുരപലഹാരങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, അരി, എണ്ണ എന്നിങ്ങനെയുള്ള 5000 ഉൽപന്നങ്ങള്‍ക്ക് ഈ ഓഫര്‍ ബാധകമാവും. ഉപഭോക്താക്കളുടെ താൽപര്യം മുന്‍നിര്‍ത്തി രൂപകല്‍പന ചെയ്‍ത മാര്‍ക്കറ്റിങ് പദ്ധതികളുടെ ഭാഗമായാണ് ഇവയെല്ലാം ശ്രദ്ധാപൂര്‍വം വിഭാവനം ചെയ്‍തിരിക്കുന്നത്. ഒപ്പം ഉപഭോക്താക്കള്‍ക്കു വിവിധ അവസരങ്ങളൊരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്. അതുകൊണ്ടുതന്നെ വ്യത്യസ്‍തമായ ഒരു ഷോപ്പിങ് അനുഭവമായിരിക്കും ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com