ഉംറ വീസാ കാലാവധി മൂന്നു മാസമാക്കി ഉയർത്തി
Mail This Article
×
മക്ക ∙ ഉംറ വീസാ കാലാവധി മൂന്നു മാസമാക്കി ഉയർത്തിയതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. നേരെത്തെ ഒരുമാസമായിരുന്നു കാലാവധി. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീർത്ത് 24 മണിക്കൂറിനുള്ളിൽ ഉംറയ്ക്കുള്ള സന്ദർശക വീസ നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഉംറ വീസകളില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും സഞ്ചരിക്കാന്‍ സാധിക്കുമെന്നും ഡോ. തൗഫീഖ് അല്‍റബീഅ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.