മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വിദേശ പര്യടനം ഇന്ന് ആരംഭിക്കും
Mail This Article
×
റിയാദ് ∙ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വിദേശ പര്യടനം ഇന്ന് (തിങ്കൾ) ആരംഭിക്കും. പര്യടനത്തിൽ പ്രാദേശിക, രാജ്യാന്തര പ്രശ്നങ്ങൾ, ഉഭയകക്ഷി സഹകരണം, നിക്ഷേപം, ഊർജം എന്നീ മേഖലകളിൽ നിരവധി കരാറുകളിൽ ഒപ്പുവയ്ക്കും. ഈജിപ്ത്, ജോർദാൻ, തുർക്കി എന്നീ രാജ്യങ്ങളാകും കിരീടവകാശി സന്ദർശിക്കുക.
കൂടാതെ ഗ്രീസ്, സൈപ്രസ്, അൾജീരിയ എന്നീ രാജ്യങ്ങളും ജൂലൈ അവസാനത്തോടെ സന്ദർശിക്കുമെന്നാണ് അറിയുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജൂൺ 22 ന് തുർക്കിയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച തുർക്കി പ്രസിഡന്റ് അറിയിച്ചിരുന്നു. തുർക്കി പ്രസിഡന്റ് ഏപ്രിൽ അവസാനം സൗദി സന്ദർശിച്ചിരുന്നു.
English Summary :Saudi crown prince to visit Egypt, Jordan ahead of Türkey
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.