ADVERTISEMENT

ദുബായ്∙ ഇസ്രയേലിലേക്ക് എമിറേറ്റ്സിന്റെ ആദ്യ യാത്രാ വിമാനം പറന്നു. ഇന്നലെ പ്രാദേശിക സമയം 12.20ന് ആണ് നയതന്ത്ര പ്രതിനിധികളും മാധ്യമ പ്രവർത്തകരും അടക്കം 335 യാത്രക്കാരുമായി വിമാനം ടെൽ അവീവിലേക്ക് തിരിച്ചത്.

 

ഇനി മുതൽ ദിവസേന എമിറേറ്റ്സിന്റെ വിമാന സർവീസ് ഇരു രാജ്യങ്ങളിലേക്കും ഉണ്ടാകും. ബോയിങ് 777 ഗെയിംചേഞ്ചർ ആഢംബര വിമാനമാണ് ഉദ്ഘാടന സർവീസിനായി ഉപയോഗിച്ചത്.

 

പ്രൈവറ്റ് സ്വീറ്റ്സും ബിസിനസ് ക്ലാസും എടക്കം 350 സീറ്റുള്ള ബോയിങ് 777–300 ഇആർ വിമാനമാണ് ദൈനംദിന സർവീസിന് ഉപയോഗിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com