മിനായിലെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം പൂർത്തിയായി
Mail This Article
മിന∙ മിനായിലെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം പൂർത്തിയായതായി ഹജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ.അബ്ദുൽ ഫത്താഹ് മഷാത്ത് പറഞ്ഞു. ഹജ് തീർഥാടനത്തിനു ദിവസങ്ങൾ ശേഷിക്കുന്നതിനാൽ ഹൈടെക് ടെന്റ് സിറ്റി അതിഥികളെ സ്വീകരിക്കാൻ സജ്ജമായി.കോ ഓർഡിനേഷൻ കൗൺസിൽ ഫോർ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സേവനം നൽകുന്ന തീർഥാടകരുടെയും ആഭ്യന്തര തീർഥാടകർക്കായി സേവനങ്ങൾ നൽകുന്ന കമ്പനികളുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
ആഭ്യന്തര തീർഥാടകർക്ക് സേവനം നൽകുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ മുഴുവൻ സംവിധാനവും ഹജ് സീസണിന് ശേഷം പുനർനിർമിക്കുമെന്ന് മഷാത്ത് പറഞ്ഞു. കമ്പനികളുടെ മൂല്യനിർണയം അവരുടെ സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് അല്ലാതെ അവർക്കെതിരെ പിഴ ചുമത്തുകയല്ല.
മിക്ക തീർഥാടകരും ആദ്യമായി ഹജ് നിർവഹിക്കുന്നു എന്ന വസ്തുത കണക്കിലെടുത്ത് നിർബന്ധിത ഹജ് നിർവഹിക്കുമ്പോൾ നേരിടേണ്ട എല്ലാ വെല്ലുവിളികളെയും കുറിച്ചു തീർഥാടകർ ബോധവാന്മാരാകണമെന്ന് ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.
English Summary : Ministry of Hajj says Mina infrastructure refurbishment is complete