ADVERTISEMENT

മക്ക∙ ഹജ്ജിനു മുന്നോടിയായി ഹറം പള്ളി അണുവിമുക്തമാക്കുന്ന ജോലി 11 റോബടുകൾ ഏറ്റെടുത്തു. മക്ക ഗ്രാൻഡ് മോസ്കിന്റെ അകവും പുറവും ഇടതടവില്ലാതെ ശുചീകരിച്ച് അണുവിമുക്ത ജോലിയിൽ വ്യാപൃതരാണ് ഇവർ. ഹറംപള്ളിയുടെ മുക്കുംമൂലയും പരിശോധിച്ച് ബാക്ടീരിയകളുടെ സാന്നിധ്യമുള്ളിടത്ത് പ്രത്യേകമായി ശുചീകരിച്ച് ഹജ് തീർഥാടകരുടെ ആരോഗ്യസുരക്ഷ കാക്കുന്നതിൽ ജാഗരൂകരാണ് റോബടുകൾ.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇവ ചാർജ് തീരാറായാൽ സ്വമേധയാ ചാർജിങ് സ്റ്റേഷനിലെത്തും. 

മനുഷ്യരുടെ ഇടപെടലില്ലാതെ 5 മുതൽ 8 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യും. 23.8 ലീറ്റർ അണുനാശിനി വഹിക്കുന്ന ഇവ മണിക്കൂറിൽ 600 ചതുരശ്ര മീറ്റർ സ്ഥലത്ത് 2 ലീറ്റർ വീതം അണുനാശിനി തളിക്കും. 3 കി.മീ വരെ സ്വയം സഞ്ചരിച്ച് വിശ്രമമില്ലാതെ ജോലി ചെയ്യും. 

അത്യാധുനിക ക്യാമറയും സെൻസറും ഉപയോഗിച്ച് തടസ്സങ്ങൾ മുൻകൂട്ടി കണ്ട് ഗതിമാറി സഞ്ചരിക്കും.

 നൂറുകണക്കിനു മനുഷ്യർ മണിക്കൂറുകൾ എടുത്തു ചെയ്യുന്ന ജോലിയാണ് നിമിഷ നേരം കൊണ്ട് ഇവ പൂർത്തിയാക്കുന്നത്.

ലോക രാജ്യങ്ങളിൽ നിന്നെത്തുന്ന ഹാജിമാരും കൗതുകത്തോടെയാണ് ശുചീകരണ റോബടിനെ കാണുന്നത്. ശുചീകരണത്തിനു മാത്രമല്ല തീർഥാടകരുടെ സംശയങ്ങൾക്ക് വിവിധ ഭാഷകളിൽ മറുപടി നൽകുന്ന മറ്റു റോബടുകളും ഉണ്ട്.

English Summary :11 Smart Robots To Sterlize Masjid al-Haram During Hajj 2022 Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com