സൗദി യുവതി ജോർദാൻ കിരീടാവകാശിയുടെ ജീവിത സഖിയാകും
Mail This Article
ജിദ്ദ ∙ ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയ്ക്ക് സൗദിയിൽ നിന്ന് വധു. റജ്‌വ ഖാലിദ് ബിൻത് മുസൈദ് ബിൻത് സെയ്ഫ് ബിൻത് അബ്ദുൽ അസീസ് അൽ സെയ്ഫാണ് രാജകുമാരന്റെ ജീവിത സഖിയാകുക. രാജകീയ വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
റിയാദിലെ വധുവിന്റെ വീട്ടിലായിരുന്നു വിവാഹ നിശ്ചയം. അതിഥികളിൽ ജോർദാൻ രാജകുടുംബത്തിലെ അംഗങ്ങളും പങ്കെടുത്തു.
അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈൻ രാജാവിന്റെയും മാതാവ് റാനിയ അൽ അബ്ദുല്ല രാജ്ഞിയുടെയും സാന്നിധ്യത്തിലാണ് കിരീടാവകാശിയായ അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ രാജകുമാരന്റെ വിവാഹനിശ്ചയം നടന്നത്.
1994 ഏപ്രിൽ 28 ന് റിയാദിൽ ഖാലിദ് ബിൻ മുസൈദ് ബിൻ സെയ്ഫ് ബിൻ അബ്ദുൽ അസീസ് അൽ സെയ്ഫിന്റെയും അസ്സ ബിൻത് നായിഫ് അബ്ദുൽ അസീസ് അഹമ്മദ് അൽ സുദൈരിയുടെയും മകളായാണ് അൽ സെയ്ഫ് ജനിച്ചത്.
ഫൈസൽ , നായിഫ് , ദാന എന്നിവർ സഹോദരങ്ങളാണ് . സൗദി അറേബ്യയിൽ സെക്കൻഡറി വിദ്യാഭ്യാസം നേടിയ ശേഷം ന്യൂയോർക്കിലെ സിറാക്കൂസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ആർക്കിടെക്ചറിൽ ഉന്നത വിദ്യാഭ്യാസം നേടി. കിരീടാവകാശിക്കും പ്രതിശ്രുത വധുവിനും സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതം റോയൽ കോർട്ട് ആശംസിച്ചു.
English Summary :Jordan's crown prince announces engagement to Saudi national