ADVERTISEMENT

ദുബായ്∙  ദുബായിൽ നടക്കുന്ന ദുബായ് ഓപ്പൺ ചെസ് ടൂർണമെന്റിന്റെ ആറ് റൗണ്ടുകൾക്ക് ശേഷം ഇന്ത്യയുടെ അർജുൻ എറിഗെയ്‌സി കസാക്കിസ്ഥാന്റെ റിനാറ്റ് ജുമാബയേവിന്റെ വിജയക്കുതിപ്പ് തടയുകയും ടോപ് സീഡ് അലക്‌സാണ്ടർ പ്രെഡ്‌കെയ്‌ക്കൊപ്പം 5.5 പോയിന്റുമായി നിലയുറപ്പിക്കുകയും ചെയ്തു.  

arjun

 

39-നീക്കങ്ങളുടെ ഏറ്റുമുട്ടലിന്റെ മധ്യത്തിൽ അർജുൻ മേൽക്കൈ നേടി. പ്രെഡ്‌കെ ആയുഷ് ശർമ്മയെക്കാൾ ശക്തനാണെന്ന് തെളിയിക്കുകയും 20 നീക്കങ്ങളിൽ വിജയിക്കുകയും ചെയ്തതാണ് മറ്റൊരു ഫലം.  

 

അതേസമയം, ഷാർദുൽ ഗഗാരെയെ തടഞ്ഞുനിർത്തി രമേശ് ബാബു പ്രഗ്നാനന്ദ മുൻ റൗണ്ടിൽ നേരിട്ട തോൽവിയിൽ നിന്ന് തിരിച്ചുവന്നു.  മൂന്നാം സീഡ് അമിൻ തബതാബായി (ഇറാൻ), സഹജ്, ഒളിംപ്യാഡ് വെങ്കല മെഡൽ ടീമിലെ അംഗമായ റൗണക് സാധ്വാനിയെ തോൽപിച്ചു, അരവിന്ദ് വൈഭവ് റൗത്തിനെ പിന്തള്ളി.

 

കഴിഞ്ഞമാസം 26 ന് മംസാറിലെ  ദുബായ് ചെസ്സ് & കൾചർ ക്ലബ്ബിൽ ആരംഭിച്ച 22-ാം ദുബായ് ഓപ്പൺ ചെസ് ടൂർണമെൻ്റ്  2022  ഇൗമാസം 5 നാണ് സമാപിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com