സൗദി ദേശീയപതാകയെ അപമാനിക്കുന്നവർക്ക് 3,000 റിയാൽ പിഴയും ഒരു വർഷം തടവും
Mail This Article
റിയാദ്∙ ദേശീയപതാകയെയും രാഷ്ട്രത്തിന്റെ ചിഹ്നത്തെയും അപമാനിക്കുന്നവർക്ക് 3,000 റിയാൽ പിഴയും ഒരു വർഷം തടവും ശിക്ഷ ലഭിക്കും. സൗദി ദേശീയ പതാകയും രാഷ്ട്രത്തിന്റെ ചിഹ്നവും ഭരണാധികാരികളുടെ ഫോട്ടോകളും പേരുകളും എല്ലാവരും മാനിക്കണമെന്നും ഇവ ആരും ദുരുപയോഗം ചെയ്യരുതെന്നും നിയമ വിദഗ്ധൻ അഹ്മദ് അൽമുഹൈമിദ് പറഞ്ഞു.
വ്യാപാര ആവശ്യാർഥമുള്ള ഉൽപന്നങ്ങളിൽ ദേശീയ പതാകയും രാഷ്ട്രത്തിന്റെ ചിഹ്നവും സൗദി ഭരണാധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോട്ടോകളും പേരുകളും ഉപയോഗിക്കുന്നതിനു വിലക്കുള്ളതായി വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രസിദ്ധീകരണങ്ങൾ, ചരക്കുകൾ, ഉൽപന്നങ്ങൾ, വിവര ബുള്ളറ്റിനുകൾ, പ്രത്യേക സമ്മാനങ്ങൾ അടക്കമുള്ള വാണിജ്യ ഇടപാടുകളിലും ഉപയോഗിക്കാൻ പാടില്ല.
English Summary : SR3,000 fine and one year jail for insulting national flag