ADVERTISEMENT

 

മദീന∙ സൗദിയിൽ വിഷാദരോഗ ചികിത്സയ്ക്കുള്ള ആദ്യത്തെ മസ്തിഷ്ക ശസ്ത്രക്രിയ നടത്തി.മദീനയിലെ കിങ് സൽമാൻ മെഡിക്കൽ സിറ്റിയിലെ ന്യൂറോ സർജറിയിലെയും സൈക്യാട്രിസ്റ്റി വിഭാഗത്തിലെയും വിദഗ്ധരായ മെഡിക്കൽ സംഘമാണ് 25 വർഷത്തിലേറെയായി വിട്ടുമാറാത്ത വിഷാദരോഗം ബാധിച്ച ഒരു രോഗിയുടെ ശസ്ത്രക്രിയ നടത്തിയത്.

 

കഠിനമായ ലക്ഷണങ്ങളും ഉത്കണ്ഠയും ലഘൂകരിക്കാൻ ഈ ഓപ്പറേഷൻ സഹായിച്ചതായി കിങ് സൽമാൻ മെഡിക്കൽ സിറ്റി പറഞ്ഞു. രോഗിയുടെ മാനസികാവസ്ഥ മെച്ചപ്പെട്ട് ഉറക്ക സമയം സാധാരണ നിലയിലേക്കു തിരിച്ചെത്തുകയും ചെയ്തു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്  വിഷാദരോഗികളെ ചികിത്സിക്കാൻ മദീനയിലെ കിങ് സൽമാൻ മെഡിക്കൽ സിറ്റി പ്രവർത്തിക്കുന്നതായി അധികൃതർ പറഞ്ഞു.

 

English Summary: Saudi conducted brain surgery to cure depression

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com