അബുദാബി സിറ്റി ടെർമിനലിൽ ചെക്ക് ഇൻ ഇന്നുമുതൽ
Mail This Article
അബുദാബി ∙ മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം അബുദാബിയിൽ സിറ്റി ടെർമിനൽ സേവനം ഇന്നു മുതൽ പുനരാരംഭിക്കുന്നു. മിനായിലെ അബുദാബി ക്രൂസ് ടെർമിനലിലാണ് സിറ്റി ചെക്ക് ഇൻ സൗകര്യം.
നിലവിൽ ഇത്തിഹാദ് വിമാന യാത്രക്കാർക്കാണ് സേവനം. വൈകാതെ മറ്റു വിമാനങ്ങളിലെ യാത്രക്കാർക്കും ഉപയോഗപ്പെടുത്താവുന്ന സംവിധാനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇവിടെ സൗജന്യ പാർക്കിങും ഉണ്ട്.ഇത്തിഹാദ് എയർവേയ്‌സ് അടക്കമുള്ള വിമാന കമ്പനികളുമായി സഹകരിച്ച് മൊറാഫിക്ക് ഏവിയേഷൻ സർവീസസ് ആണ് സേവനത്തിനു ചുക്കാൻപിടിക്കുന്നത്. 1999ൽ അബുദാബിയിൽ ആരംഭിച്ച സിറ്റി ടെർമിനൽ ഏറെ ജനപ്രീതി നേടിയിരുന്നു. 2019 ഒക്ടോബറിലാണ് ടെർമിനലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയത്.
ചെക് ഇൻ സമയം
യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് മുതൽ 4 മണിക്കൂർ മുൻപ് വരെ സിറ്റി ടെർമിനലിൽ ചെക്ക് ഇൻ ചെയ്യാം. ലഗേജ് ഇവിടെ നൽകി ബോർഡിങ് പാസുമായി നേരെ വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിലേക്കു പോകാം.
ഫീസ്
മുതിർന്നവർക്ക് 45 ദിർഹവും കുട്ടികൾക്ക് 25 ദിർഹവുമാണ് നിരക്ക്.
നാലംഗ കുടുംബത്തിന് 120 ദിർഹം നൽകിയാൽ മതി. നിലവിലെ പ്രവൃത്തി സമയം രാവിലെ 9 മുതൽ രാത്രി 9 വരെ. അടുത്ത മാസം മുതൽ 24 മണിക്കൂറും ടെർമിനൽ പ്രവർത്തിക്കും.
English Summary : Check-in facility restarted in Abu Dhabi city terminal