ADVERTISEMENT

അബുദാബി∙ യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസഫ് ബോറെലിന്റെ വംശീയ പരാമർശം യുഎഇ തള്ളി. പരാമർശങ്ങൾ അനുചിതവും വിവേചനപരവുമാണെന്ന് യുഎഇ പറഞ്ഞു. അസഹിഷ്ണുതയ്ക്കും വിവേചനത്തിനും ഇടയാക്കുന്ന പരാമർശത്തിനെതിരെ വിവിധ രാജ്യങ്ങൾ രംഗത്തെത്തി. 

'യൂറോപ്പ് ഒരു പൂന്തോട്ടമാണ്, എന്നാൽ ലോകത്തിന്റെ ഭൂരിഭാഗവും ഒരു കാടാണ്. കാടിന് പൂന്തോട്ടത്തെ ആക്രമിക്കാൻ കഴിയും' എന്നായിരുന്നു ബെൽജിയത്തിലെ ബ്രൂഗസിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം.  ഇതുസംബന്ധിച്ച് യുഎഇയിലെ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിന്റെ ആക്ടിങ് ഹെഡ് എമിൽ പോൾസനോട് രേഖാമൂലം വിശദീകരണം നൽകാൻ യുഎഇ ആവശ്യപ്പെട്ടു.

ബഹുസ്വരത, സഹവർത്തിത്വം, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചും എല്ലാവരും ബോധവാന്മാരാകുന്ന സമയത്തെ പരാമർശങ്ങൾ നിരാശാജനകമാണെന്നും യുഎഇ അഭിപ്രായപ്പെട്ടു.

English Summary : UAE rejects 'racist' comments by EU foreign policy chief Josep Borrell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com