ADVERTISEMENT

ഷാർജ ∙ നാളെ ആരംഭിക്കുന്ന 41–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുക യുഎഇയിലെ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ മാത്രമല്ല, വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒട്ടേറെ പേർ തങ്ങളുടെ പുസ്തകവുമായെത്തുന്നു. ബഹ്റൈനിൽ ജോലി ചെയ്യുന്ന യഹിയ 'നാർസിസസ്' എന്ന കവിതാ സമാഹാരവുമായാണ് വരുന്നത്. പുസ്തകത്തെ എഴുത്തുകാരന്‍ പരിചയപ്പെടുത്തുന്നു: 

 പ്രണയത്തെയും ദാമ്പത്യത്തെയും ഈ കാലമുന്നയിക്കുന്ന രാഷ്ട്രീയത്തെയും കുറിച്ചുള്ള എഴുത്തുകൾ. കിളിയൊച്ചകളാൽ മുഖരിതമായ മധ്യാഹ്നത്തെ  ഒരു പേരറിയാക്കിളിയുടെ പാട്ടു കൊണ്ട് പൂരിപ്പിക്കുന്നു.  ഈ വർഷത്തെ യുവധാര പുരസ്ക്കാരത്തിന് അർഹമായ 'ചിത്രകാരൻ' ഉൾപ്പെടെ 40 കവിതകളാണ് ഇൗ കവിതാ സമാഹാരത്തിൽ ഉള്ളത്. മാക്ബെത്ത് പബ്ലിക്കെഷൻസാണ് പ്രസാധകർ. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇൗ മാസം 4ന് വൈകിട്ട് 4.30 ന് പ്രകാശനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com