ADVERTISEMENT

ദുബായ് ∙ ഹെൽത്ത് അതോറിറ്റി ആസ്റ്റർ ഒപ്റ്റിക്കൽസുമായി സഹകരിച്ച് ദുബായിലെ സ്‌കൂളുകളിൽ സൗജന്യ നേത്രപരിശോധനാ ക്യാംപുകൾ സംഘടിപ്പിക്കുന്നു.  നേത്രരോഗങ്ങൾ നേരത്തെ കണ്ടെത്തി തടയുകയാണ് ലക്ഷ്യം. ലളിത രീതികളിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള ബോധവൽക്കരണ ക്യാംപെയ്നും ആരംഭിച്ചു.

 

മുൻകരുതൽ

 

കണ്ണുകൾക്ക് ഇടയ്ക്കിടെ വിശ്രമം അനുവദിക്കുക, ആവശ്യത്തിനു മാത്രമായി സ്‌ക്രീൻ സമയം ക്രമീകരിക്കുക, മുറിയിൽ വെളിച്ചം ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പാക്കുക, കംപ്യൂട്ടർ സ്ക്രീനും കുട്ടി ഇരിക്കുന്നതും മതിയായ അകലത്തിലും ഉയരത്തിലുമാണെന്ന് ഉറപ്പാക്കുക,6 മാസത്തിൽ ഒരിക്കൽ കണ്ണ് പരിശോധിക്കുക,  കറക്റ്റീവ്, പ്രൊട്ടക്റ്റീവ് ഗ്ലാസുകൾ ധരിക്കുക എന്നീ കാര്യങ്ങളിൽ കണിശത പുലർത്തിയാൽ ഒരു പരിധി വരെ കണ്ണുകളെ ആയാസം കുറയ്ക്കാം.

 

രോഗവും കാരണങ്ങളും

 

റിഫ്രാക്റ്റീവ് പ്രശ്‌നങ്ങൾ, സ്ട്രാബിസ്മസ്, ലേസി ഐ, ഡിജിറ്റൽ ഐ സ്‌ട്രെയിൻ എന്നിവയാണ് കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന നേത്ര പ്രശ്‌നങ്ങൾ. മയോപിയ (സമീപ കാഴ്ച), ഹൈപ്പറോപ്പിയ (ദൂരക്കാഴ്ച), ആസ്റ്റിഗ്മാറ്റിസം എന്നിവ ഉൾപ്പെടുന്ന റിഫ്രാക്റ്റീവ് പിശകുകൾ കാഴ്ച പ്രശ്‌നങ്ങൾക്കുള്ള പൊതു കാരണങ്ങൾ. റെറ്റിനയിൽ പ്രകാശം ശരിയായി കേന്ദ്രീകരിക്കുന്നതിൽ നിന്ന് തടയുന്ന കണ്ണിന്റെ ഉപരിതലത്തിലെ അസാധാരണത്വമാണ് മറ്റൊരു പ്രധാന കാരണം.

 

 

"പരിശോധനയിൽ പ്രശ്നങ്ങൾ കണ്ടെത്തുന്ന കുട്ടികൾക്ക് വിദഗ്ധ ചികിത്സയ്ക്കു അവസരമൊരുക്കും. ഭാവിയിൽ ഉണ്ടായേക്കാവുന്ന രോഗ സൂചനകൾ മനസ്സിലാക്കി പ്രതിരോധ നടപടികൾ സ്വീകിരക്കാനും ഇതു സഹായകമാകും."-ഡോ. റമദാൻ ഇബ്രാഹിം അൽ ബലൂഷി ആക്ടിങ് ഡയറക്ടർ, ദുബായ് ഹെൽത്ത് അതോറിറ്റി (പബ്ലിക്ക് ഹെൽത്ത് ആൻഡ് പ്രൊട്ടക്ഷൻ ഡിപാർട്‌മെന്റ്).

 

"ചെറിയ കുട്ടികളിലെ മയോപിയ കണ്ടുപിടിക്കാൻ പ്രയാസമാണ്. ടെലിവിഷന് അടുത്ത് ഇരിക്കുന്നതും പുസ്തകമോ മൊബൈൽ ഫോണോ കണ്ണുകൾക്ക് അടുത്ത് പിടിക്കുന്നതും മയോപിയയുടെ  ലക്ഷണങ്ങളാകാം. അതിനാൽ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കണം. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഡോക്ടറുടെ വിദഗ്ദ ഉപദേശം തേടണം."-അലീഷ മൂപ്പൻ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ.

 

"വിശദ നേത്ര പരിശോധനയിലൂടെ നേരത്തെ രോഗനിർണയം നടത്തിയാൽ ദീർഘകാല പ്രശ്‌നങ്ങൾ തടയാം. കാഴ്ചക്കുറവുള്ള കണ്ണുകൾ ഗ്ലാസുകളോ കോൺടാക്റ്റ് ലെൻസുകളോ പാച്ചിങ്ങ്് തെറപ്പിയോ ഉപയോഗിച്ച് ശരിയാക്കാം. റിഫ്രാക്റ്റീവ് പിശകുകളും മറ്റു നേത്ര പ്രശ്‌നങ്ങളും തിരിച്ചറിയാൻ വിദഗ്ധ പരിശോധന ആവശ്യമാണ്."-ഡോ. കൃഷ്ണ മൂർത്തി ജനാർദനൻ സ്‌പെഷൽ ഒഫ്താൽമോളജിസ്റ്റ്, കരാമ യൂണിയൻ മെഡിക്കൽ സെന്റർ ആസ്റ്റർ ക്ലിനിക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com