കൃത്രിമ ഭക്ഷ്യ ക്ഷാമം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നു: സത്യൻ മൊകേരി
Mail This Article
×
അബുദാബി∙ കേരളത്തിനു ഭക്ഷ്യോൽപന്നങ്ങൾ വിതരണം ചെയ്യുന്ന ഏജൻസികളെ സ്വാധീനിച്ചു കൃത്രിമ ഭക്ഷ്യ ക്ഷാമം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായി കേന്ദ്ര കണ്‍ട്രോൾ കമ്മിഷൻ അംഗവും മുൻ നിയമസഭാംഗവുമായ സത്യൻ മൊകേരി പറഞ്ഞു.
അബുദാബി കേരള സോഷ്യൽ സെന്ററിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 ശതമാനത്തിൽ താഴെയാണ് കേരളത്തിന്റെ ഭക്ഷ്യോൽപാദനം. എന്നിട്ടും ഇത്രയും ഫലപ്രദമായി ഭക്ഷ്യോൽപന്ന വിതരണം നടത്തുന്ന മറ്റൊരു സംസ്ഥാനമില്ലെന്നും പറഞ്ഞു. പ്രസിഡന്റ് വി.പി കൃഷ്ണകുമാർ അധ്യക്ഷനായിരുന്നു. യുവകലാസാഹിതി അബുദാബി സെക്രട്ടറി ചന്ദ്രശേഖരൻ, കെ.എസ്.സി ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ, അസിസ്റ്റന്റ് ട്രഷറർ ഷബിൻ പ്രേമജൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.