മനോജ്ഞം മലയാളം ശ്രദ്ധേയമായി
Mail This Article
ഷാര്‍ജ ∙ കുട്ടികളില്‍ മലയാള ഭാഷ പ്രോജ്വലിപ്പിക്കുന്നതിന്റെ ഭാഗമായി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടന്ന മനോജ്ഞം മലയാളം ശ്രദ്ധേയമായി. മലയാള കവിതാലാപനവും നൃത്താവിഷ്‌കാരവും കോര്‍ത്തിണക്കിയ പ്രത്യേക പരിപാടി ഷാര്‍ജ ബുക്ക് അതോറിറ്റി എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് പി.വി. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കവിയും എഴുത്തുകാരനുമായ മനോജ് കളരിക്കല്‍ ആശയാവിഷ്‌കാരം നടത്തി.
കുമാരനാശാന്‍, സലില്‍ വാലിപ്പറമ്പില്‍, മുരുകന്‍ കാട്ടാക്കട, മനോജ് കളരിക്കല്‍ എന്നിവരുടെ കവിതകള്‍ വേദിയില്‍ ആലപ്പിച്ചു. അര്‍ച്ചന പ്രവീണ്‍ മുരുകന്‍ കാട്ടാക്കടയുടെ കവിതയുടെ നൃത്താവിഷ്‌കാരം നടത്തി. അനന്യ സുനില്‍, അദ്വൈത്, ഭാവ്‌നി, ക്യാരലിന്‍, ദക്ഷിണ സൂര്യപ്രകാശ് തുടങ്ങിയവര്‍ കവിതകള്‍ ചൊല്ലി.
മനോജ് കളരിക്കല്‍ രചിച്ച മഞ്ജുളം എന്ന കവിത സമാഹാരത്തിന്റെ പ്രകാശനം നടന്നു. പി.വി. മോഹന്‍കുമാര്‍ അഡ്വ. വൈ.എ. റഹീമിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. വനിതാ വിനോദ്, ആരതി നായര്‍, ധന്യ അജിത്ത്, ലിപി അക്ബര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.