‘നോമ്പുയിര്’ പ്രകാശനം ചെയ്തു
Mail This Article
×
ദുബായ് ∙ കവിയും അധ്യാപകനുമായ മുരളി മംഗലത്തിന്റെ 'നോമ്പുയിര്' പുസ്തകം ഷാർജ രാജ്യാന്തര പുസ്തമേളയിൽ കെ. പി. കെ. വേങ്ങര പ്രകാശനം ചെയ്തു. ഉബൈദ് ചേറ്റുവ ഏറ്റുവാങ്ങി. പരിപാടിയുടെ ഉദ്ഘാടനം എം. എം. അക്ബർ നിർവഹിച്ചു. കെഎംസിസി വൈസ് പ്രസിഡന്റ് റൗസ് തലശ്ശേരി അധ്യക്ഷത വഹിച്ചു.
വെള്ളിയോടൻ പുസ്തക പരിചയം നടത്തി. ഇ.പി. ജോൺസൺ, അമ്മാർ കീഴുപറമ്പ്, ഗീത മോഹൻ തുടങ്ങിയവർ ആശംസകൾ നേർന്നു. മുരളി മംഗലത്ത് മറുപടി പ്രസംഗം നടത്തി. സർഗധാര ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ, സിറാജ് പ്രസംഗിച്ചു. കെഎംസിസി സർഗധാരയാണ് പ്രസാധകർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.