ADVERTISEMENT

ദുബായ്∙ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്ന ദുബായ് റണ്ണിൽ സർപ്രൈസ് എൻട്രിയുമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഷെയ്ഖ് ഹംദാന്റെ അപ്രതീക്ഷിത പങ്കാളിത്തതിന്റെ ഞെട്ടലിൽ ആയിരുന്നു ദുബായ് റണ്ണിന്റെ നാലാം സീസണിൽ പങ്കെടുത്ത പലരും. ഇന്നു രാവിലെ നടന്ന ദുബായ് റണ്ണിൽ 193,000 പേരാണ് പങ്കെടുത്തതെന്നു ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇത് പുതിയ റെക്കോർഡാണ്. കഴിഞ്ഞ വർഷം 146,000 പേരാണ് പങ്കെടുത്തത്. ഷെയ്ഖ് സായിദ് റോഡിലായിരുന്നു ട്രാക്ക് ഒരുക്കിയത്.

hamdan

ജനങ്ങളെ ദുബായ് റണ്ണിന്റെ സ്റ്റാർട്ടിങ് പോയിന്റിൽ എത്തിക്കാൻ മെട്രോ ഇന്നു പുലർച്ചെ 3.30 മുതൽ സർവീസ് നടത്തിയിരുന്നു. ഷെയ്ഖ് സായിദ് റോഡ്, മുഹമ്മദ് ബിൻ റാഷിദ് ബുളിവാഡ് റോഡ്, ഫിനാൻഷ്യൽ സെന്റർ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബുളിവാഡ് റോഡ് എന്നിവ രാവിലെ നാലു മുതൽ 10 വരെ അടച്ചിടുകയും ചെയ്തു.

dubai-run

ഏറ്റവും സജീവമായ നഗരമായ ദുബായിയെ സുരക്ഷിതമായി ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറ്റാനുള്ള വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഷെയ്ഖ് ഹംദാനെ നേരിൽ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നു പങ്കെടുത്തവർ പറഞ്ഞു. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ റണ്ണിൽ പങ്കെടുത്തു.

2022-dubai-run

രണ്ടു വഴികളിലായിരുന്നു ദുബായ് റൺ. ആദ്യത്തേത് ദുബായ് മാൾ, ദുബായ് ഓപ്പറ, ബുർജ് ഖലീഫ എന്നിവയിലൂടെ കടന്നുപോകുന്ന അഞ്ചു കിലോമീറ്റർ റൂട്ട്. ഇത് വളരെ പരന്നതാണ്. സാധാരണ ഓട്ടക്കാരും കുട്ടികളുള്ള കുടുംബങ്ങളും ഇതാണ് തിരഞ്ഞെടുത്തത്.

hamdan-dubai-run

രണ്ടാമത്തേത് 10 കിലോമീറ്റർ റൂട്ടാണ്. ഇത് ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ദുബായ് വാട്ടർ കനാലിലേയ്ക്ക് ആരംഭിച്ച് വേൾഡ് ട്രേഡ് സെന്റർ ലക്ഷ്യമാക്കി തിരിച്ച് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന് സമീപമുള്ള അൽ മുസ്താഖ്ബാൽ സ്ട്രീറ്റിൽ അവസാനിച്ചു.

dubai-run11

English Summary: Sheikh Hamdan leads record-breaking Dubai Run 2022.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com