ADVERTISEMENT

ദോഹ∙ ലോകകപ്പ് നേരിൽ കാണുകയെന്ന സ്വപ്നം 67ാം വയസ്സിൽ സഫലമായതിന്റെ സന്തോഷത്തിലാണ് പഴയ ഫുട്ബോൾ താരം കൂടിയായ  കണ്ണൂർക്കാരൻ അബ്ദുൽ റഹ്‌മാൻ നാളെ നാട്ടിലേക്ക്  മടങ്ങുന്നത്. അൽ തുമാമ സ്റ്റേഡിയത്തിൽ മൊറോക്കോയും ബെൽജിയവും തമ്മിൽ നടന്ന മത്സരം ആസ്വദിക്കാൻ കഴിഞ്ഞു.

നെയ്മാറിന്റെ പരുക്ക് പ്രശ്നമല്ല; ഇഷ്ട ടീമായ ബ്രസീൽ തന്നെ കപ്പടിക്കുമെന്ന ഉറപ്പിലാണ് മടങ്ങുന്നത്. പയ്യന്നൂരിൽ പഴയ സാധനങ്ങൾ വിറ്റ് ഉപജീവനം നടത്തുമ്പോഴും ഫുട്ബോൾ തന്നെയാണ് ഇദ്ദേഹത്തിന്റെ ചങ്കിടിപ്പ്. മുൻ ഗോൾകീപ്പർ കൂടിയായ റഹ്‌മാന്റെ കയ്യിൽ എവിടെ പോയാലും ഒരു ഫുട്ബോൾ ഉണ്ടാകും.  ഖത്തറിലെത്തിയപ്പോഴും അതങ്ങനെതന്നെ.

എഫ്സി കൊച്ചിൻ ടീമിലെ കിറ്റ്മാൻ ആയിരുന്ന അബ്ദുൽ റഹ്‌മാൻ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങളായ ഐ.എം.വിജയൻ, വി.പി.സത്യൻ എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ലോകകപ്പ് നേരിട്ട് കാണാൻ അവസരമൊരുക്കിയത് കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ രക്ഷാധികാരി ശ്രീകുമാർ കോർമത്തും ദോഹയിലെ യാത്രാ ഏജൻസിയായ ഗോ മുസാഫിറിന്റെ ജനറൽ മാനേജർ ഫിറോസ് നാട്ടുവും ചേർന്നാണ്.

English Summary: Kannur native's dream comes true at 67,when he watched morocco-begium match at Al Thumama stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com