ADVERTISEMENT

ദുബായ്∙ സാഹസിക കായിക പ്രകടനങ്ങൾക്കൊണ്ട് അദ്ഭുതം തീർക്കുന്ന ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും (ഫസാ) ബുർജ് ഖലീഫ നടന്നു കയറി. ദുബായ് ഫിറ്റ്നസ് ചാലഞ്ച് സമാപിച്ചെങ്കിലും കായിക ക്ഷമത തെളിയിച്ചു ഷെയ്ഖ് ഹംദാൻ വീണ്ടും വെല്ലുവിളിക്കുന്നു.

ബുർജ് ഖലീഫയുടെ 160 നിലകൾ 37 മിനിറ്റും 38 സെക്കൻഡും എടുത്താണ് കീഴടക്കിയത്. ബുർജ് ഖലീഫ ചാലഞ്ച് എന്നു പേരിട്ട പ്രകടനത്തിന്റെ മുന്നൊരുക്കം ഫസാ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഈ നടന്നു കയറ്റത്തിൽ 710 കാലറിയാണ് എരിഞ്ഞില്ലാതായത്.

കഴിഞ്ഞ ആഴ്ച നടന്ന ദുബായ് റണ്ണിൽ 10 കിലോമീറ്റർ ഓട്ടത്തിൽ ഷെയ്ഖ് ഹംദാൻ പങ്കെടുത്തിരുന്നു. സ്കൈ ഡൈവിങ്, മലകയറ്റം, ഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങളിലും ഹംദാൻ തന്റെ ആരാധകരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

English Summary: Sheikh Hamdan races up 160 floors to reach the top of Burj Khaleefa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com