യുഎഇ–ഇസ്രയേൽ സെപ വില കുത്തനെ കുറയും
Mail This Article
അബുദാബി∙ യുഎഇ–ഇസ്രയേൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) അംഗീകരിച്ചു. ഇതനുസരിച്ച് ഇരുരാജ്യങ്ങൾക്കും ഇടയിൽ വ്യാപാരം നടത്തുന്ന 96% സാധനങ്ങളുടെയും ഇറക്കുമതി തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി അൽ സെയൂദി അറിയിച്ചു.
ഇതു സാധനങ്ങളുടെ വില കുറയാനും ഇടയാക്കുമെന്നാണ് സൂചന. ഈ വർഷം ആദ്യ 9 മാസങ്ങളിൽ ഇരുരാജ്യങ്ങളുടെയും എണ്ണയിതര വ്യാപാരം 200 കോടി ഡോളറിലെത്തി. 2021 ഇതേ കാലയളവിനെ അപേക്ഷിച്ച് 114% വർധന.
പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ വൻ ആവസരങ്ങൾ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഫെബ്രുവരിയിൽ ഇന്ത്യയുമായി ഒപ്പുവച്ച സെപ കരാർ മേയിൽ പ്രാബല്യത്തിൽ വന്നിരുന്നു. ഇതിനുശേഷം വ്യാപാരത്തിൽ 30% വർധനയുണ്ടായി. ഇന്തോനേഷ്യയും യുഎഇയുമായി സമാന കരാർ ഒപ്പുവച്ചിരുന്നു.