ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്ത് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പി.കെ. അബ്ദുല്ല മാസ്റ്റർ മെമ്മോറിയൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ റൂവി കെഎംസിസിടീം ജേതാക്കളായി. അൽഖൂദ് കെഎംസിസി റണ്ണേഴ്‌സ് അപ്പായി. മസ്‌കത്തിലെ വിവിധ ഏരിയ കമ്മിറ്റികളിൽ നിന്നുള്ള ടീമുകളാണ് അൽ ഖൂദ് മിഡിൽ ഈസ്റ്റ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണ്ണമെന്റിൽ മത്സരിച്ചത്.

 

അൽ സലാമ പോളിക്ലിനിക് മെഡിക്കൽ ഡയറക്‌റർ ഡോ. റഷീദ് അലി, മസ്‌കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി നേതാക്കളായ റഹീം വറ്റലൂർ, എ.കെ.കെ. തങ്ങൾ, ഇബ്രാഹിം ഒറ്റപ്പാലം, എം.ടി. അബൂബക്കർ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.

 

പി.കെ. അബ്ദുള്ള മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫി റൂവി കെഎംസിസി ടീമംഗങ്ങളായ സകരിയക്കും ദുൽകിഫ്ലിക്കും ഫാസിൽ മുസ്തഫ (ജിദ്ദ) സമ്മാനിച്ചു. റണ്ണേഴ്‌സ് അപ് ആയ അൽഖൂദ് കെഎംസിസി ടീമംഗങ്ങളായ ഷാസിനും മുഹമ്മദ് അഷ്റഫിനുമുള്ള ട്രോഫി അബ്ദുൽ ഹമീദ് പേരാമ്പ്രയും കൈമാറി. വിജയികൾക്കുള്ള ക്യാഷ് അവാർഡ് ഷാജഹാൻ തായാട്ടും റണ്ണർസ് അപ്പിനുള്ള ക്യാഷ് അവാർഡ് നാസർ കമ്മനയും ഹാഷിർ സീബും സമ്മാനിച്ചു. കോർഡിനേറ്റർ എൻ.എ.എം. ഫാറൂഖ് സ്വാഗതവും ടി.പി. മുനീർ നന്ദിയും പറഞ്ഞു.

 

സി.വി.എം. ബാവ വേങ്ങര, ഫൈസൽ മുണ്ടൂർ, ജാബിർ മയ്യിൽ, അബ്ദുൽ ഹക്കീം പാവറട്ടി, ഇക്ബാൽ കുനിയിൽ, വി.എം. അബ്ദുൽ സമദ്, അഷ്റഫ് ആണ്ടാണ്ടിയിൽ, സി.പി. ഫൈസൽ ശഹദാബ് തളിപ്പറമ്പ്, ഇജാസ്, ഗഫൂർ മുക്കം, ഫൈസൽ ആലുവ ഇർഷാദ് കട്ടിപ്പാറ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com