ADVERTISEMENT

ജിദ്ദ ∙ 27 കിലോമീറ്റർ ദൈർഘ്യമുള്ള ജിദ്ദ, മക്ക നേരിട്ടുള്ള പാതയുടെ മൂന്നാം ഘട്ടം പൂർത്തിയായതായി ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം അറിയിച്ചു. ഓരോ ദിശയിലും നാലുവരി പാതകളുള്ള റോഡിന് ആകെ 73 കിലോമീറ്റർ നീളമുണ്ട്. ഇതിൽ 27 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാംഘട്ട പ്രവൃത്തികൾ പൂർത്തിയായി.

 

20 കിലോമീറ്റർ നീളമുള്ള പദ്ധതിയുടെ നാലാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ആദ്യഘട്ടത്തിൽ ഏഴു കിലോമീറ്ററും രണ്ടാം ഘട്ടത്തിൽ 19 കിലോമീറ്ററുമാണ് പൂർത്തിയാക്കിയത്. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്കുള്ള ദൂരം ഗണ്യമായി കുറയ്ക്കുന്നതാണ് പുതിയ റോഡ്. തീർഥാടകർക്ക് പുറമെ വടക്കൻ മക്കയിലെയും കിഴക്കൻ ജിദ്ദയിലെയും ജനങ്ങൾക്ക് ഇത് വലിയ അനുഗ്രഹമാകും.

 

ഇതോടൊപ്പം ഹറമൈൻ എക്‌സ്പ്രസ്‍വേയിലെ തിരക്ക് ഒരു പരിധി വരെ കുറയ്ക്കാനും പുതിയ പാത സഹായിക്കും. ജിദ്ദ വിമാനത്താവളത്തിൽ നിന്ന് 30 മിനിറ്റിനുള്ളിൽ പുതിയ റൂട്ടിലൂടെ മക്ക ഫോർത്ത് റിങ് റോഡിലെത്താൻ കഴിയുമെന്നത് ശ്രദ്ധേയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com