കുവൈത്ത് സർക്കാർ മേഖല: ജോലി നഷ്ടമായത് 70% വിദേശികൾക്ക്
Mail This Article
×
കുവൈത്ത് സിറ്റി ∙ സ്വദേശിവൽക്കരണം ശക്തമായതോടെ കുവൈത്തിൽ സർക്കാർ മേഖലയിലെ വിദേശ ജോലിക്കാരുടെ എണ്ണം 70% കുറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി മന്ത്രാലയങ്ങളിലും അവയ്ക്കു കീഴിലെ സ്ഥാപനങ്ങളിലുമാണ് കൂടുതൽ വിദേശികൾ ജോലി ചെയ്തിരുന്നത്.
2022ലെ ആദ്യ 6 മാസത്തിനിടെ 1553 വിദേശികളാണ് സർക്കാർ മേഖലയിൽ ജോലിക്കു ചേർന്നത്. കോവിഡിനു മുൻപുള്ള വർഷങ്ങളിൽ ഇതു വർഷത്തിൽ 7000 പേർ വീതമായിരുന്നു. നിലവിൽ 3,66,238 സർക്കാർ ജീവനക്കാരിൽ 91,000 പേർ വിദേശികളാണ്. ഇതിൽ 51.8% പേർ അറബ് രാജ്യക്കാർ. മറ്റുള്ളവർ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.