ADVERTISEMENT

അബുദാബി∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അടുത്ത ആഴ്ച യുഎഇ സന്ദർശിക്കും. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.

 

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാൻ സന്ദർശനം സഹായകമാകുമെന്നാണ് പ്രതീക്ഷ. വ്യത്യസ്ത മേഖലകളിൽ പുതിയ കരാർ ഒപ്പുവയ്ക്കുമെന്നും സൂചനയുണ്ട്.

 

ഇസ്രയേലുമായി യുഎഇയും ബഹ്റൈനും 2020 സെപ്റ്റംബറിലാണ് സമാധാന കരാർ (ഏബ്രഹാം അക്കോർഡ്) ഒപ്പുവച്ചത്. ഇതിനുശേഷം യുഎഇ സന്ദർശിക്കാൻ ബെന്യാമിൻ നെതന്യാഹു ശ്രമിച്ചിരുന്നെങ്കിലും‍ പല കാരണങ്ങളാൽ കഴിഞ്ഞില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com