ADVERTISEMENT

ദോഹ∙ ലോകകപ്പ് ആരവം കഴിഞ്ഞിട്ടും കണ്ടെയ്‌നർ കൊണ്ട് നിർമിച്ച സ്റ്റേഡിയം 974 കാണാനും ചിത്രങ്ങളെടുക്കാനും എത്തുന്നവരുടെ തിരക്ക് കുറഞ്ഞിട്ടില്ല. പേരിൽ മുതൽ നിർമിതിയിൽ വരെ പ്രത്യേകതകളുള്ള ലോകകപ്പ് ചരിത്രത്തിലെ പ്രഥമ കണ്ടെയ്‌നർ സ്റ്റേഡിയം ആണിത്.

Read also: ആയിരങ്ങൾക്ക് ആവേശമായി മിനയിലെ ബലൂണാകാശം

ലോകകപ്പിന് ശേഷം പൂർണമായും പൊളിച്ചുമാറ്റി സീറ്റുകളും കണ്ടെയ്‌നറുകളും മറ്റ് അവികസിത രാജ്യങ്ങളിലെ നിർമാണങ്ങൾക്കു സംഭാവന നൽകുമെന്നു പ്രഖ്യാപിച്ചതിനാൽ കടൽ കടക്കാനുള്ള കാത്തിരിപ്പിലാണ് കണ്ടെയ്‌നറുകൾ. പൊളിച്ചുമാറ്റുന്നതിന് മുൻപേ ലോകകപ്പ് ഓർമകളുടെ ഫ്രെയിമിലേക്ക് ചിത്രങ്ങളെടുക്കാൻ വാരാന്ത്യത്തിൽ എത്തുന്നതു നിരവധിപ്പേർ.

അകത്തു പ്രവേശനമില്ലെങ്കിലും മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന വലിയ ലോകകപ്പ് ട്രോഫിയുടെയും തൊട്ടപ്പുറത്തെ  ലോകകപ്പ് ബോർഡുകളുടെയും മുൻപിൽ നിന്ന് ചിത്രങ്ങൾ എടുക്കുന്നവർ. ദോഹ കോർണിഷിന്റെ തീരത്ത് റാസ് അബു അബൗദിൽ 974 ഷിപ്പിങ് കണ്ടെയ്‌നറുകളും മോഡുലാർ ബ്ലോക്കുകളും കൊണ്ടാണ് പൂർണമായും പൊളിച്ചുമാറ്റാവുന്നതും പുനരുപയോഗിക്കാവുന്നതുമായ സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്.

44,089 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയം 7 മത്സരങ്ങൾക്കാണു വേദിയായത്. ഖത്തർ മ്യൂസിയത്തിന്റെ ഖത്തർ ഫാഷൻ യുണൈറ്റഡ് എന്ന ഇവന്റിനാണ് അവസാനമായി വേദിയൊരുക്കിയത്. ലോകകപ്പ് പൈതൃകം നിലനിർത്തി ഇവിടെ മനോഹരമായ പബ്ലിക് പാർക്ക് നിർമിക്കാനാണു പദ്ധതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com