ADVERTISEMENT

ദുബായ്∙ വിനോദ സഞ്ചാരികൾക്കും പ്രവാസികൾക്കും 24 മണിക്കൂർ സേവനവുമായി ദുബായ് സ്മാർട് പൊലീസ് സ്റ്റേഷൻ. പൊലീസ് ഇല്ലാ പൊലീസ് സ്റ്റേഷന്റെ സേവനങ്ങൾ പൂർണമായും ഡിജിറ്റലാണ്.

Also read: ഭീകരവാദത്തിനെതിരെ യുഎഇയില്‍ പൊതു സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നു

അറബിക്കു പുറമെ ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ചൈനീസ് ഭാഷകളിൽ ഡിജിറ്റൽ പൊലീസ് സേവനങ്ങൾ ഉപയോഗിക്കാം. അറേബ്യൻ റാഞ്ചസ്, ലാ മെർ, അൽ ഖവനീജ് ഡ്രൈവ് ത്രൂ ലാസ്റ്റ് എക്സിറ്റ്, ലാസ്റ്റ് എക്സിറ്റ് ഡ്രൈവ് ത്രു ഇ11 ദുബായ് ബൗണ്ട്, ലാസ്റ്റ് എക്സിറ്റ് ഇ11 അബുദാബി ബൗണ്ട്, സിറ്റി വോക്ക്, അൽ സീഫ്, സിലിക്കൺ ഒയാസിസ്, പാം ജുമൈറ, അൽ മുറാഖാബാത്, ദുബായ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്, ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ്, ദുബായ് എയർ പോർട്ട് ഫ്രീസോൺ, എക്സ്പോ സിറ്റി, ഹത്ത, അൽ ലസെയ്‌ലി, അൽ ഇയാസ് എന്നിവിടങ്ങളിൽ സ്മാർ പൊലീസ് സേവനം ലഭിക്കും.

കഴിഞ്ഞ വർഷം 1,07,719 ഇടപാടുകൾ സ്മാർട് പൊലീസ് സ്റ്റേഷൻ വഴി നടന്നു. എല്ലാത്തരം പൊലീസ് സേവനങ്ങളും സ്മാർട് പൊലീസ് സ്റ്റേഷനിലൂടെ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com