ബഹിരാകാശ നിലയത്തിൽ നോമ്പ് നോക്കുമെന്ന് സുൽത്താൻ നെയാദി
Mail This Article
ദുബായ്∙ യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി 26ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു കുതിക്കും. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് യാത്ര. 6 മാസം ബഹിരാകാശ നിലയത്തിൽ കഴിയുന്ന നെയാദി അവിടെ റമസാൻ നോമ്പു നോക്കാനുള്ള ഒരുക്കത്തിലാണ്. 90 മിനിറ്റിൽ ഒരുതവണ ഭൂമിയെ വലം വയ്ക്കുന്ന ബഹിരാകാശ നിലയത്തിൽ ഒരു ദിവസം തന്നെ 16 തവണ സൂര്യോദയവും അസ്തമയവും ഉണ്ടാകും.
Also read: യുഎഇ താമസവീസ: 6 മാസത്തിൽ കൂടുതൽ പുറത്ത് കഴിഞ്ഞാൽ മാസം 100 ദിർഹം പിഴ
അതുകൊണ്ട് തന്നെ ഭൂമിയിലെ സമയ ക്രമം അനുസരിച്ചു നോമ്പ് നോക്കാനാണ് ആഗ്രഹിക്കുന്നതെന്നു സുൽത്താൻ മാധ്യമങ്ങളോടു പറഞ്ഞു. യാത്ര ചെയ്യുന്നവർക്കും ശാരീരിക അവശതയുള്ളവർക്കും നോമ്പിൽ ഇളവുണ്ട്. എന്നാലും, നോമ്പ് നോക്കാൻ തന്നെയുള്ള തയാറെടുപ്പിലാണ് യാത്ര തിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.