ADVERTISEMENT

അബുദാബി∙ 56 വർഷം പഴക്കമുള്ള അബുദാബി മക്ത പാലം നവീന സാങ്കേതിക വിദ്യകളോടെ പുതുക്കിപ്പണിതു. ഗതാഗതത്തിനു തടസ്സമില്ലാത്തവിധം 2022 ഏപ്രിലിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായതായി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

Also read: പുകവലിച്ചിട്ട് വലിച്ചെറിഞ്ഞാൽ അബുദാബിയില്‍ വലിയ വില കൊടുക്കേണ്ടിവരും

പാലത്തിന്റെ സ്ലാബിലെ ടാറിങ്, ഇരുവശത്തുകൂടിയുമുള്ള നടപ്പാതകൾ, കമാനത്തിന്റെ അറ്റകുറ്റപണി, പെയിന്റിങ്ങ് കോൺക്രീറ്റിങ് എന്നിവയാണ് നടത്തിയത്. ഇരുവശങ്ങളിലെയും 4 വരി പാതകൾക്കു പുറമെ 2 കാൽനട പാതകളുമുണ്ട്.

8 ഇരുമ്പു ബീമുകളും 8 കോൺക്രീറ്റ് സ്ലാബുകളിലുമായാണ് പാലം നിൽക്കുന്നത്. എമിറേറ്റിന്റെ ചരിത്രത്തോടു ചേർന്നുകിടക്കുന്ന അൽ മഖ്ത പാലം 1967ലാണ് നിർമിച്ചത്.

English Summary: Abu Dhabi  Authorities announce completion of long maintenance work on Al Maqta Bridge.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com