ADVERTISEMENT

ദുബായ്∙ ഒരിക്കൽ ദുബായിലെ മിറക്കിൾ ഗാർഡനിൽ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ജനറൽ മുഷറഫ് പറഞ്ഞു, ‘‘മിറക്കിൾ ഗാർഡനിലെ പൂക്കൾ പോലെ മനോഹരമല്ല പാക്കിസ്ഥാനിലെ രാഷ്ട്രീയം, പ്രശ്ന സങ്കീർണമാണ്. രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴും അതിനു സാധിക്കാതെ വരുന്നതിൽ ദുഃഖമുണ്ട്’’. പ്രവാസ ലോകത്താണെങ്കിലും പാക്കിസ്ഥാൻ രാഷ്ട്രീയമായിരുന്നു മുഷറഫിന്റെ മനസ്സിൽ.

Also read: പഴക്കം ചരിത്രത്തോളം; പുതുമയോടെ അൽമക്ത

വർണാഭമല്ലാത്ത പാക്കിസ്ഥാൻ രാഷ്ട്രീയത്തിൽ പുതുസൗരഭ്യം കൊണ്ടുവരാനുള്ള ശ്രമം വിജയിച്ചില്ലെന്ന യാഥാർഥ്യം അദ്ദേഹം അംഗീകരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടങ്ങളിലൊന്നായ ദുബായിലെ മിറക്കിൾ ഗാർഡൻ സന്ദർശിക്കാൻ 2013 ഫെബ്രുവരിയിൽ  എത്തിയ മുഷറഫ് ഇന്ത്യൻ മാധ്യമത്തോടു മനസ്സു തുറക്കാൻ വിമുഖത കാട്ടിയില്ല.

7.8 ലക്ഷം ചതുരശ്ര അടിയിൽ 5 കോടിയിലേറെ പൂക്കളും 2.5 ലക്ഷം ചെടികളും കൊണ്ട് സജ്ജമാക്കിയ പൂന്തോട്ടം ആസ്വദിക്കുമ്പോഴും ഒട്ടും ആശാവഹമല്ലാത്ത പാക്കിസ്ഥാൻ രാഷ്ട്രീയത്തെക്കുറിച്ച് ആശങ്കപ്പെടുന്ന രാഷ്ട്രീയ നേതാവിനെയാണ് അന്നു കണ്ടത്. അഭിമുഖത്തിനിടെ അദ്ദേഹത്തിന്റെ കൗതുകം കേരളത്തെക്കുറിച്ചുള്ള മറുചോദ്യങ്ങളായി വന്നു. കേരളത്തിന്റെ പ്രകൃതി ഭംഗി ഏറെ ഇഷ്ടമാണെന്നു പറഞ്ഞ അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തിന്റെ മുന്നേറ്റത്തെക്കുറിച്ചും 100% സാക്ഷരത കൈവരിച്ചതിനെക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ചു.

അടിസ്ഥാന സൗകര്യ വികസന രംഗത്ത് കേരളത്തിന്റെ മാതൃക പാക്കിസ്ഥാനു സ്വീകരിക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനിലേക്കു തിരിച്ചു പോകണമെന്നും രാജ്യത്തിനു ശക്തമായ നേതൃത്വം നൽകണമെന്നും മുഷറഫ് ആഗ്രഹിച്ചിരുന്നു. കാർഗിൽ യുദ്ധത്തിനു മുൻപ് രഹസ്യമായി ഇന്ത്യ സന്ദർശിച്ചതടക്കമുള്ള വിവരങ്ങൾ ദുബായിൽ മനോരമയുമായുള്ള മറ്റൊരു അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. തീവ്രവാദം തുടച്ചുനീക്കാതെ പാക്കിസ്ഥാനിൽ വികസനം സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com