ADVERTISEMENT

ദുബായ് ∙ അൽ അവീർ എമിഗ്രേഷന്റെ ഓഫീസ് സേവനം ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ ആറു മുതൽ ലഭ്യമാകും. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ്  റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ഇവിടുത്തെ പബ്ലിക് സർവീസ് വിഭാഗം എല്ലാം ദിവസവും പ്രവർത്തിക്കുമെന്നും രാവിലെ ആറു മുതൽ രാത്രി 10 വരെ സേവനങ്ങൾ ലഭ്യമാകുമെന്നും വ്യക്തമാക്കി. ഉപയോക്താക്കൾക്ക് കൂടുതൽ സമയം സേവനങ്ങൾ ലഭ്യമാക്കാനാണ് രാവിലെ ആറു മുതൽ തന്നെ ഓഫീസ് പ്രവർത്തിക്കുന്നതെന്നും തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

സന്ദർശകരുടെയും താമസക്കാരുടെയും വീസാ സംബന്ധമായ വിവിധ ക്ലിയറൻസുകൾ കൈകാര്യം ചെയ്യുന്ന പരിഹാര വിഭാഗമാണ് ഇവിടെ പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള സേവനങ്ങൾ ആവശ്യമുള്ളവർക്ക് ഇവിടെയെത്തി നടപടികൾ പൂർത്തിയാക്കി പെട്ടെന്ന് തന്നെ മടങ്ങാം. എന്നാൽ, ജാഫ്‌ലിയയിലുള്ള  ജിഡിആർഎഫ്എ പ്രധാന ഓഫീസിന്റെ പ്രവൃത്തി സമയം രാവിലെ 7.30 മുതൽ രാത്രി ഏഴു വരെയാണ്. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 വരെയും തുടർന്ന് ഉച്ചയ്ക്ക് 2.30 മുതൽ ഏഴു വരെയും. 

ദുബായിലെ അടിയന്തര വീസാ സേവനങ്ങൾക്കായി ദുബായ് എയർപോർട്ട് ടെർമിനൽ മൂന്നിലെ അറൈവൽ ഭാഗത്തുള്ള ജിഡിആർഎഫ്എ ഓഫീസിനെ സമീപിക്കാം. ഇവിടെ ആഴ്ചയിൽ എല്ലാം ദിവസവും 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാകും. അതിനിടയിൽ ദുബായിലെ വീസാ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും ടോൾ ഫ്രീ നമ്പറായ 8005111ൽ വിളിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com