ADVERTISEMENT

അബുദാബി∙ ആറു മാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വീസ പുതുക്കാനാവില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

Read also : യുഎഇയിൽ നിത്യോപയോഗ സാധന വില കുത്തനെ കുറഞ്ഞു

ഫെബ്രുവരി 1 മുതൽ നിലവിൽ വന്ന സ്മാർട്ട് സർവീസ് സംവിധാനം അനുസരിച്ചാണ് തീരുമാനം. നേരത്തെ ഒരു വർഷം വരെ കാലാവധിയുള്ള വീസ പുതുക്കാൻ അനുമതി നൽകിയിരുന്നു. വീസ റദ്ദാക്കുക, വിവരങ്ങളിൽ ഭേദഗതി വരുത്തുക തുടങ്ങി ഒട്ടേറെ സേവനങ്ങൾ വ്യക്തിഗത സ്മാർട്ട് അക്കൗണ്ട് മുഖേന ചെയ്യാം.

 

വീസ, എമിറേറ്റ്സ് ഐഡി വിവരങ്ങൾ ബന്ധിപ്പിച്ചതോടെ രണ്ടിനും കൂടി ഒരു അപേക്ഷ ഓൺലൈനിൽ നൽകിയാൽ മതിയാകും. പിന്നീട് ആവശ്യമുള്ളവർക്ക് നിശ്ചിത കേന്ദ്രത്തിൽ നേരിട്ടെത്തി വിരലടയാള നടപടി പൂർത്തിയാക്കാം. ആദ്യമായി ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തുന്നവർ ഐസിപി വെബ്സൈറ്റിൽ വ്യക്തിഗത വിവരങ്ങളും യൂസർ ഐഡിയും പാസ് വേർഡും നൽകി അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം.

 

തുടർന്ന് വീസ പുതുക്കുന്ന (റിനീവൽ) ഓപ്ഷനിൽ പ്രവേശിച്ച് മതിയായ വിവരങ്ങൾ നൽകി ഫീസ് അടച്ചാൽ മതി.  വീസാ വിവരങ്ങൾ അടങ്ങുന്ന പുതിയ എമിറേറ്റ്സ് ഐഡി തപാലിൽ ലഭിക്കും. അപേക്ഷകന്റെ പാസ്പോർട്ടിന് കുറഞ്ഞത് 6 മാസമെങ്കിലും കാലാവധി ഉണ്ടാകുക, മെഡിക്കൽ ടെസ്റ്റ് പാസാകുക, ഹെൽത്ത് ഇൻഷുറൻസ് എടുക്കുക എന്നിവയാണ് മറ്റു നിബന്ധനകൾ.

English Summary : UAE residence visa cannot be renewed,if having more than six months validity 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com