ADVERTISEMENT

അബുദാബി∙ യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ ബഹിരാകാശ യാത്ര 27ലേക്കു മാറ്റി. യുഎഇ സമയം രാവിലെ 10.45ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന്  ഫാൽക്കൺ–9 റോക്കറ്റിൽ യാത്ര തിരിക്കും.

Also read: അബ്രഹാമിക് ഫാമിലി ഹൗസ് : കാണാം കരുതലോടെ

ബഹിരാകാശത്ത് 6 മാസം തങ്ങി ഗവേഷണത്തിൽ ഏർപ്പെടാനുള്ള യാത്രയിൽ നെയാദിക്കു കൂട്ടായി നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ കോസ്മോനോട്ട് ആൻഡ്രേ ഫെഡ് യാവേവ് എന്നിവരുമുണ്ട്. 26ന് രാവിലെ 11ന് പുറപ്പെടാനായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റുകയായിരുന്നു.

യാത്രയ്ക്കുള്ള അവസാന വട്ട തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയതായി നാസ അറിയിച്ചു. ശാരീരികമായും മാനസികമായും സാങ്കേതികമായും സജ്ജമായതായി കെന്നഡി സ്പേസ് സെന്ററിൽ എത്തിയ സുൽത്താൻ അൽ ‍നെയാദി പറഞ്ഞു. പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന ടെക്സസിലെ ഹൂസ്റ്റണിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് നാലംഗ സംഘം ഇവിടെ എത്തിയത്.

ബഹിരാകാശത്ത് ഒട്ടേറെ ശാസ്ത്ര പരീക്ഷണങ്ങൾക്ക് നെയാദി നേതൃത്വം നൽകും. നെയാദിയുടെ ഈ വർഷത്തെ വ്രതാനുഷ്ഠാനവും പെരുന്നാളും ബഹിരാകാശത്തായിരിക്കും. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു ദീർഘകാലത്തേക്കു സഞ്ചാരികളെ അയയ്ക്കുന്ന 11 രാജ്യങ്ങളിലൊന്നാകും യുഎഇ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com