ADVERTISEMENT

അബുദാബി∙ കോടികളുടെ കരാറുകളിൽ ഒപ്പുവച്ച് രാജ്യാന്തര പ്രതിരോധ, നാവിക പ്രദർശനങ്ങളായ ഐഡെക്സ്, നേവാഡെക്സ് എന്നിവയ്ക്ക് വിജയകരമായ പരിസമാപ്തി. 5 ദിവസം നീണ്ട പ്രദർശനത്തിൽ 2334 കോടി ദിർഹത്തിന്റെ കരാറുകളാണ് ഒപ്പിട്ടത്.

 

വ്യാപാര ചരിത്രത്തിലെ ഏറ്റവും വലിയ പ്രദർശനം വൻ വിജയകരമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. അവസാന ദിവസമായ വെള്ളിയാഴ്ച 225 കോടി ദിർഹത്തിന്റെ 12 കരാറുകളിലാണ് ഒപ്പുവച്ചത്.

 

ഇതിൽ 160 കോടി ദിർഹത്തിന്റെ 7 കരാറിൽ പ്രാദേശിക കമ്പനികളും 65.3 കോടി ദിർഹത്തിന്റെ 5 കരാറുകളിൽ രാജ്യാന്തര കമ്പനികളുമാണ് ഒപ്പിട്ടത്. പങ്കെടുത്ത കമ്പനികളുടെയും സന്ദർശകരുടെയും ഒപ്പിട്ട കരാറുകളുടെയും അടിസ്ഥാനത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രദർശനമായിരുന്നു ഇത്തവണത്തേതെന്ന് സംഘാടക സമിതി അറിയിച്ചു.

 

2025ലെ പ്രദർശനത്തിന് 75% ബുക്കിങ് ലഭിച്ചതായും സൂചിപ്പിച്ചു. 5 ദിവസം നീണ്ട മേളയിൽ  വിവിധ രാജ്യങ്ങളിൽനിന്നുള്ള 1350 കമ്പനികൾ പങ്കെടുത്തു. ഇന്ത്യ, പാക്കിസ്ഥാൻ, ചൈന, ബഹ്റൈൻ, യുകെ, ഇറ്റലി, യുഎഇ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകളും മേളയുടെ ആകർഷണമായി. ഇന്ത്യയുടെ ഐഎൻഎസ് സുമേധയാണ് നേവാഡെക്സിൽ പങ്കെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com