ADVERTISEMENT

അബ്ഹ ∙ സൗദി പ്രൊ ലീഗ് മത്സരത്തിൽ മൂന്ന് ഗോളുകൾക്ക് അൽ നസർ വിജയിച്ചു. മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അൽ നസർ ദമാക്ക് എഫ്സിയെ  തകർത്തത്. ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റോണാൾഡോയായിരുന്നു അൽ നസറിന്റെ മൂന്ന് ഗോളുകളും നേടിയത്. 

cristiano-ronaldo-al-nasr-2

ഇതോടെ സൗദി അറേബ്യൻ ഫുട്ബോളിലെ തന്റെ രണ്ടാമത്തെ ഹാട്രിക് സ്വന്തമാക്കിയിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം. 18 –ാം മിനിറ്റിൽ റോണാൾഡൊ പെനാലിറ്റിയിലൂടെ ഗോൾ നേടിയതോടെയായിരുന്നു വേട്ട ആരംഭിച്ചത്. തുടർന്ന് 23 –ാം മിനിറ്റിലും 44 –ാം മിനിറ്റിലും  വീണ്ടും ഗോളുകൾ നേടി. ഈ വിജയത്തോടെ ലീഗിൽ 43 പോയിന്റോടെ അൽ നസർ ആണിപ്പോൾ പട്ടികയിൽ മുന്നിലുള്ളത്. ഇത്തിഹാദ്, ശബാബ്, ഹിലാൽ തുടങ്ങിയ ക്ലബുകൾ യഥാക്രമം അൽ നസ്റിനു പിന്നിലുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com