ADVERTISEMENT

ദുബായ്∙ എമിറേറ്റിൽ കഴിഞ്ഞ വർഷം പൊതു ഗതാഗത സൗകര്യം ഉപയോഗിച്ചവരുടെ എണ്ണം 62.14 കോടി. ദുബായ് മെട്രോ, ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്, ടാക്സി, സ്മാർട് കാർ റെന്റൽ, ബസ് ഓൺ ഡിമാൻഡ് എന്നിവയാണ് പൊതു ഗതാഗതത്തിൽ ഉൾപ്പെടുന്നത്. 2021 മായി താരതമ്യം ചെയ്യുമ്പോൾ 35% വർധനയുണ്ട്. ദിവസവും 17 ലക്ഷം പേർ പൊതുഗതാഗതം ഉപയോഗിച്ചു.

Also read: ഡെസേർട്ട് ഫ്ലാഗിൽ ഇന്ത്യയുടെ തേജസ്

മെട്രോ.
മെട്രോ.

ദുബായ് മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ 3% വർധനയുണ്ടായതായി ആർടിഎ ഡയറക്ടർ ജനറൽ മാത്തർ ആൽ തായർ പറഞ്ഞു. വിവിധ ടാക്സികൾ കഴിഞ്ഞ വർഷം നടത്തിയത് 12.9 കോടി ട്രിപ്പുകളാണ്. ഒക്ടോബറിലാണ് ഏറ്റവും കൂടുതൽ ഓട്ടമുണ്ടായത്. 1.19 കോടി. മറ്റു മാസങ്ങളിൽ 97 ലക്ഷം മുതൽ 1.16 കോടി ട്രിപ്പുവരെ വാഹനങ്ങൾ ഓടി. ദുബായ് മെട്രോ മാത്രം ഉപയോഗിച്ചവരുടെ എണ്ണം 22.51 കോടിയാണ്. റെഡ്, ഗ്രീൻ ലൈനുകൾ ചേരുന്ന ബുർജ്മാൻ സ്റ്റേഷനിൽ 1.3 കോടി യാത്രക്കാരും യൂണിയനിൽ 1.08 കോടി യാത്രക്കാരും വന്നു പോയി.

ബസ്.
ബസ്.

 

വാട്ടർ ടാക്സി.
വാട്ടർ ടാക്സി.

റെഡ് ലൈനിൽ അൽ റിഗ്ഗ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഇറങ്ങിയത് 99 ലക്ഷം. മോൾ ഓഫ് എമിറേറ്റ്സിൽ 96 ലക്ഷവും ബുർജ് ഖലീഫ സ്റ്റേഷനിൽ 88 ലക്ഷം പേരും ഇറങ്ങി. ഗ്രീൻ ലൈനിൽ ഷറഫ് ഡിജി സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഇറങ്ങിയത്, 77 ലക്ഷം. ബനിയാസിൽ 73 ലക്ഷവും സ്റ്റേഡിയം സ്റ്റേഷനിൽ 56 ലക്ഷവും ആളുകൾ എത്തി. 

മറ്റു പൊതുഗതാഗതം ഉപയോഗിച്ചവരുടെ കണക്ക് ഇങ്ങനെ: ദുബായ് ട്രാം – 75 ലക്ഷം. ബസ് 15.73 കോടി, ജലഗതാഗതം 1.6 കോടി, റെന്റൽ വാഹനങ്ങൾ ഉപയോഗിച്ചത് 3.25 കോടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com