ഡെസേർട്ട് ഫ്ലാഗിൽ ഇന്ത്യയുടെ തേജസ്
Mail This Article
അബുദാബി∙ 11 രാജ്യങ്ങളിലെ യുദ്ധ വിമാനങ്ങൾ ചേർന്നുള്ള സംയുക്ത വ്യോമ പരിശീലനത്തിന് (ഡെസേർട്ട് ഫ്ലാഗ്) ഇന്നു അൽദഫ്രയിൽ തുടക്കമാകും. ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധ വിമാനമായ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസും 110 സൈനികരും കഴിഞ്ഞ ദിവസം യുഎഇയിൽ എത്തിയിരുന്നു.
Also read: പൊതു ഗതാഗതത്തിന് ഫാൻസ് കൂടുതലാണ് !
ഇന്ത്യയ്ക്ക് വെളിയിൽ രാജ്യാന്തര വ്യോമാഭ്യാസത്തിൽ തേജസ് പങ്കെടുക്കുന്നത് ആദ്യമാണ്. മാർച്ച് 17 വരെ നീളുന്ന പരിശീലനത്തിൽ 5 എൽസിഎകളും രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ III വിമാനങ്ങളും പങ്കെടുക്കും.
യുഎഇ ആതിഥ്യം വഹിക്കുന്ന ഡെസേർട്ട് ഫ്ലാഗിൽ ഇന്ത്യയ്ക്കു പുറമേ ഫ്രാൻസ്, കുവൈത്ത്, ഓസ്‌ട്രേലിയ, യുകെ, ബഹ്‌റൈൻ, മൊറോക്കോ, സ്പെയിൻ, കൊറിയ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള യുദ്ധ വിമാനങ്ങളും പങ്കെടുക്കും. വിവിധ രാജ്യങ്ങളിലെ യുദ്ധ വിമാനങ്ങളുടെ പ്രവർത്തന മികവ് നേരിട്ടു മനസ്സിലാക്കാൻ ഇതിലൂടെ ഇന്ത്യൻ സൈനികർക്ക് അവസരം ലഭിക്കുമെന്ന്് വ്യോമസേന അറിയിച്ചു.