ഉയർച്ചയുടെ പാഠങ്ങൾ ലോകത്തെ ഉപദേശിക്കുന്നത് ഒരു മലയാളി
Mail This Article
അബുദാബി∙ജി20 ഉച്ചകോടിക്ക് അനുബന്ധമായുള്ള ആഗോള വാണിജ്യ, സൗഹൃദ സമ്മേളനം ഡയർ ടു ഓവർകമിന്റെ ഉപദേശകനായി മലപ്പുറം വേങ്ങര സ്വദേശി ഡോ. അബ്ബാസ് പനയ്ക്കലിനെ നിയമിച്ചു. ഡയർ ടു ഓവർകം ചെയർമാൻ ഡോ. ബ്രയാൻ ഗ്രിം ആണ് ഇക്കാര്യം അറിയിച്ചത്. സാമൂഹിക, സാമ്പത്തിക ഉയർച്ചയുടെ പുതിയ പാഠങ്ങൾ ലോകത്തിന് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 17 മുതൽ 19 വരെ ന്യൂഡൽഹിയിലായിരിക്കും സമ്മേളനം.
Also read: പൊതു ഗതാഗതത്തിന് ഫാൻസ് കൂടുതലാണ് !
നാനാത്വത്തിൽ ഏകത്വം വാണിജ്യ, വ്യാവസായിക മേഖലയിലെ തൊഴിലിടങ്ങളിൽ എത്തിച്ച് ജീവനക്കാർക്ക് സൗഹൃദ അന്തരീക്ഷം ഒരുക്കുക, മതവിശ്വാസം ഉള്ളവരുടെയും ഇല്ലാത്തരുടെയും വിശ്വാസം, സ്വാതന്ത്ര്യം, സൗഹൃദം എന്നിവ കാത്തുസൂക്ഷിക്കാൻ ബോധവൽക്കരണം ശക്തമാക്കുക, ഗവേഷണം, പരിശീലന പരിപാടികൾ സംഘടിപ്പിക്കുക, ജീവനക്കാരുടെ റിസോഴ്‌സ് ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിച്ച് സാമൂഹിക സ്വാധീനം ശക്തമാക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ.
ഇംഗ്ലണ്ടിലെ സർറി സർവകലാശാലയുടെ റിലീജിയസ് ലൈഫ് ആൻഡ് ബിലീഫ് സെന്ററിന്റെ ഉപദേശകൻ, ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റി അക്കാദമിക് ഫെല്ലോ, പോർച്ചുഗൽ ലിസ്ബണിലെ കിങ് അബ്ദുല്ല ഇന്റർനാഷനൽ സെന്റർ ഫോർ ഇന്റർലിജിയസ് ആൻഡ് ഇന്റർ കൾചറൽ ഡയലോഗ് പ്രതിനിധി എന്നീ നിലകളിലും ഡോ. അബ്ബാസ് പ്രവർത്തിച്ചുവരുന്നു.